Begin typing your search above and press return to search.
നാഷണല്‍ പെന്‍ഷന്‍ സ്‌കീമിലേക്ക് ഓണ്‍ലൈനിലൂടെ ചേരാം
നികുതി രഹിത നിക്ഷേപ മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് എന്‍പിഎസ് അഥവാ നാഷണല്‍ പെന്‍ഷന്‍ സ്‌കീം. എന്‍പിഎസില്‍ ടയര്‍ 1 ടയര്‍ 2 എന്നിങ്ങനെ രണ്ടുതരം അക്കൗണ്ടുകളാണുള്ളത്. ടയര്‍ 1 പെന്‍ഷന്‍ അക്കൗണ്ടാണ്. ടയര്‍ 2 സേവിംഗ്‌സ് അക്കൗണ്ട് പോലെ കൈകാര്യം ചെയ്യാവുന്നതും.
ടയര്‍ 1 അക്കൗണ്ട് തുറക്കുന്നവര്‍ക്കു മാത്രമേ ടയര്‍ 2 അക്കൗണ്ട് തുറക്കാന്‍ അനുവാദമുള്ളൂ. ടയര്‍ 1 അക്കൗണ്ടില്‍ പ്രതിവര്‍ഷം നിശ്ചിത തുക (കുറഞ്ഞത് 1,000 രൂപ) നിക്ഷേപിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്.
ടയര്‍ 2 അക്കൗണ്ടില്‍ ഇത്തരം നിബന്ധനകളൊന്നുമില്ല. ടയര്‍ 1 ലെ നിക്ഷേപങ്ങള്‍ക്കു മാത്രമേ ആദായനികുതി ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. എന്‍പിഎസിലേക്ക് ചേരുക എന്നത് ഏറ്റവും എളുപ്പത്തിലാക്കിയിരിക്കുകയാണ് ഇപ്പോള്‍. ധനകാര്യ സ്ഥാപനങ്ങളില്‍ കയറിയിറങ്ങാതെ ഓണ്‍ലൈനിലൂടെ വീട്ടിലിരുന്നു തന്നെ എന്‍പിഎസില്‍ അംഗത്വമെടുക്കാം.
സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ള ആര്‍ക്കും എന്‍പിഎസില്‍ ഓണ്‍ലൈനായി ചേരാം. പാന്‍കാര്‍ഡും ആധാര്‍കാര്‍ഡും സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. ഇങ്ങനെയുള്ളവര്‍ക്ക് എന്‍പിഎസ് വെബ്‌സൈറ്റില്‍ പ്രവേശിച്ച് ഓണ്‍ലൈനായി അംഗത്വമെടുക്കാം. പക്ഷെ നിങ്ങളുടെ ബാങ്ക് നാഷനല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളതായിരിക്കണം.
ആധാര്‍ വഴിയും എന്‍പിഎസ് അക്കൗണ്ട് ഓണ്‍ലൈനായി തുറക്കാം. ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് മൊബൈലില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ് ഇത്.
Next Story
Videos