പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍: സമയപരിധി ജൂണ്‍ 31 വരെ നീട്ടി
പാന്‍കാര്‍ഡ്-ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 31 വരെ നീട്ടി. നേരത്തെ മാര്‍ച്ച് 31നകം പാന്‍കാര്‍ഡ്-ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2021 ജൂണ്‍ 30 വരെ മൂന്ന് മാസത്തേക്ക് നീട്ടിയതായി ആദായനികുതി വകുപ്പ് ട്വിറ്ററിലൂടെ അറിയിച്ചു. ഇത് രണ്ടാം തവണയാണ് സമയപരിധി കേന്ദ്ര സര്‍ക്കാര്‍ നീട്ടുന്നത്.
2020 ജൂണ്‍ 30 ന് അവസാനിച്ച സമയപരിധി കൊറോണ മഹാമാരി കാരണം 2021 മാര്‍ച്ച് 31 വരെ നീട്ടി നല്‍കുകയായിരുന്നു.പാന്‍കാര്‍ഡ്-ആധാറുമായി ഇതുവരെ ബന്ധിപ്പിക്കാത്തവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി ആശ്വാസമാണ്.
സര്‍ക്കാര്‍ നല്‍കിയ സമയപരിധിക്കുള്ളില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നില്ലെങ്കില്‍, പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്ന് മാത്രമല്ല, പിഴ അടയ്ക്കാനും ബാധ്യസ്ഥനാണ്.
,2021 ലെ ധനകാര്യ ബില്‍ പാസാക്കുന്ന സമയത്ത് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്ത 1961 ആദായനികുതി നിയമത്തിലെ പുതിയ വകുപ്പ് (വകുപ്പ് 234 എച്ച്) പ്രകാരമാണിത്. ഇതുപ്രകാരം പാന്‍ ആധാറുമായി ബന്ധിപ്പിക്കാത്തവരില്‍നിന്ന് 1,000 രൂപ വരെ പിഴ ഈടാക്കാവുന്നതാണ്.
ഒരു വ്യക്തിക്ക് പാന്‍ പ്രവര്‍ത്തനരഹിതമായി കഴിഞ്ഞാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. പ്രവര്‍ത്തനരഹിതമായി കഴിഞ്ഞാല്‍ പാന്‍ ആധാറുമായി ലിങ്ക് ചെയ്യുകയാണെങ്കില്‍, ലിങ്ക് ചെയ്യുന്ന തീയതി മുതല്‍ പാന്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകും.