രണ്ട് മിനിറ്റില്‍ രണ്ട് ലക്ഷം രൂപ ലോണായി ലഭിക്കും: അറിയാം പേടിഎമ്മിന്റെ വന്‍പദ്ധതി

അത്യവശ്യമായി പണം വേണ്ടി വന്നാല്‍ നാം ഓടിച്ചെല്ലുക ബാങ്കിലേക്കാണ്, ബാങ്കിലെ നടപടിക്രമവുമൊക്കെ കഴിഞ്ഞ് തുക കൈയ്യില്‍ കിട്ടുമ്പോഴേക്കും സമയം ഒരുപാട് കഴിഞ്ഞിട്ടുണ്ടാകും.. എന്നാല്‍ ലോണിനായി ഇത്രയൊന്നും കഷ്ടപ്പെടേണ്ടതില്ലെന്നാണ് പേടിഎം പറയുന്നത്. ഇതിനായി രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് ലക്ഷം വരെ ലോണ്‍ ലഭ്യമാക്കുന്ന വന്‍പദ്ധതിയാണ് പേടിഎം നടപ്പാക്കുന്നത്.

365 ദിവസവും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അപേക്ഷിക്കാവുന്ന തരത്തിലാണ് ഇതിന്റെ നടപടിക്രമങ്ങളും. 10 ലക്ഷം ഉപഭോക്താക്കള്‍ക്കാണ് പേടിഎം ഇതിനായി അവസരമൊരുക്കുന്നത്. വിവരങ്ങളനുസരിച്ച് പൊതു അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളില്‍ പോലും ലോണ്‍ ലഭ്യമാകും.
പേടിഎം സാങ്കേതിക സഹായം ലഭ്യമാക്കുന്ന മുറയ്ക്ക് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളുമായിരിക്കും പണം ഉപഭോക്താവിലേക്കെത്തിക്കുക. ഇതിലൂടെ കൂടുതല്‍ പേരെ പേടിഎമ്മിലേക്ക് ആര്‍ഷിപ്പിക്കാന്‍ കഴിയുമെന്നാണ് പേടിഎം പ്രതീക്ഷിക്കുന്നത്. കൂടാതെ ബാങ്കില്‍ സംവിധാനങ്ങള്‍ കുറഞ്ഞ സ്ഥലങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇത് കൂടുതല്‍ സഹായകമാകും. ലോണിനായുള്ള അപേക്ഷ പൂര്‍ണമായും ഡിജിറ്റലാണെന്നതും രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചാല്‍ മതിയെന്നതുമാണ് ഇതിന്റെ പ്രത്യേകത.
പ്രൊഫഷണലുകള്‍ക്കും സ്വകാര്യ-സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുമാണ് ലോണ്‍ ലഭിക്കുക. 18 മുതല്‍ 36 വരെയാണ് തിരിച്ചടവ് കാലാവധി. പേടിഎം ആപ്പിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന വിഭാഗത്തിലെ പേര്‍സണല്‍ ലോണ്‍ ടാബില്‍ ക്ലിക്ക് ചെയ്താല്‍ ലോണിനായുള്ള അപേക്ഷ സമര്‍പ്പിക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it