പ്രൊവിഡന്റ് ഫണ്ട് ഉപയോക്താക്കള്‍ക്ക് ആശ്വാസം! പിഎഫ് ആധാറുമായി ബന്ധിപ്പിക്കേണ്ട തീയതി നീട്ടി

ഇപിഎഫ് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യേണ്ട തീയതിയും നീട്ടി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) അറിയിപ്പ് പ്രകാരം ആധാര്‍ ഇപിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2021 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ഇപിഎഫ്ഒ അറിയിച്ചു. നേരത്തെ ഇത് ഓഗസ്റ്റ് 31 ആയിരുന്നു.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സേവനങ്ങള്‍ ലഭ്യമാകാത്ത ഉപയോക്താക്കള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തായണിത്.
പുതിയ തീരുമാനം അനുസരിച്ച് 4 മാസത്തേക്ക് കൂടിയാണ് തീയതി നീട്ടി നല്‍കിയിരിക്കുനന്ത്. 2021 ഡിസംബര്‍ 31ന് മുമ്പായി നിങ്ങള്‍ ഇപിഎഫ്ഒയും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ല എങ്കില്‍ അഡ്വാന്‍സ് തുകയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ല കൂടാതെ തൊഴില്‍ ദാതാവിന്റെ വിഹിതം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുന്നതും തടസ്സമാകും. കോഡ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി 2020ന്റെ വകുപ്പ് 142 ല്‍ ആണ് ഇക്കാര്യം ഭേദഗതി വരുത്തിയിട്ടുള്ളത്.
ആധാര്‍ ഇപിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിക്കല്‍ ഓണ്‍ലൈനായി ചെയ്യൂ:-
  • ഇപിഎഫ്ഒ ഔദ്യോഗിക വെബ്സൈറ്റായ epfindia.gov.in ല്‍ പ്രവേശിക്കുക.
  • യുഎഎനും പാസ്വേഡും ഉപയോഗിച്ച് അക്കൗണ്ടിലേക്ക് ലോഗ് ഇന്‍ ചെയ്യാം.
  • മാനേജ് സെക്ഷനില്‍ കെവൈസി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന പേജില്‍ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടുന്ന പല രേഖകളും നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും.
  • അതില്‍ നിന്നും ആധാര്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ആധാര്‍ കാര്‍ഡിലുള്ള പ്രകാരം നിങ്ങളുടെ പേരും ആധാര്‍ നമ്പറും നല്‍കിയതിന് ശേഷം സേവ് ക്ലിക്ക് ചെയ്യുക.
  • നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ യുഐഡിഎഐ യുടെ പക്കലുള്ള വിവരങ്ങളുമായി വിലയിരുത്തി പരിശോധിക്കും.
  • നിങ്ങളുടെ കെവൈസി വിവരങ്ങള്‍ ശരിയാണെങ്കില്‍ ആധാര്‍ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെടും.
  • ആധാര്‍ വിവരങ്ങള്‍ക്ക് മുന്നിലായി വൈരിഫൈ എന്ന് നിങ്ങള്‍ക്ക് ദൃശ്യമാവുകയും ചെയ്യും.


Related Articles
Next Story
Videos
Share it