ഇടത്തരക്കാര്‍ക്ക് ചേരാന്‍ കഴിയുന്ന ഏറ്റവും മികച്ച പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ ഏതെല്ലാം? നേട്ടങ്ങളെന്തെല്ലാം

ഇന്ത്യയിലെ ജനപ്രിയ സമ്പാദ്യ പദ്ധതികളില്‍ പ്രധാനമാണ് പോസ്റ്റ് ഓഫീസ് പദ്ധതികള്‍. അപകടരഹിതമായ റിട്ടേണുകളും ഭേദപ്പെട്ട പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നതിനാല്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്്കീമുകളില്‍ നിക്ഷേപിക്കുന്ന സാധാരണക്കാര്‍ നിരവധിയാണ്. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ ഓരോ പാദത്തിലും സര്‍ക്കാര്‍ ആണ് തീരുമാനിക്കുന്നത്. ഇതാ ഭേദപ്പെട്ട പലിശ നല്‍കുന്ന 5 പോസ്റ്റ് ഓഫീസ് പദ്ധതികള്‍ കാണാം.

1. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് (POSA)
ബാങ്ക് അക്കൗണ്ട് പോലെ തന്നെ എടിഎം സൗകര്യമുള്‍പ്പെടെ ലഭ്യമാകുന്ന അക്കൗണ്ട് ആണിത്. 7.6% പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് സ്‌കീം വാഗ്ദാനം ചെയ്യുന്നത്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് 500 രൂപ സൂക്ഷിക്കണം
2. 5 വര്‍ഷത്തെ പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് (RD)
ഈ അക്കൗണ്ട് 5.8 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ പേരില്‍ പോസ്റ്റ് ഓഫീസ് ആര്‍ഡി അക്കൗണ്ട് തുറക്കാം.10 വയസ്സും അതില്‍ കൂടുതലുമുള്ള പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് പോലും ആര്‍ഡി അക്കൗണ്ട് തുറക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും. ഒരു വര്‍ഷത്തിനു ശേഷം ബാലന്‍സ് തുകയുടെ 50 ശതമാനം വരെ പിന്‍വലിക്കല്‍ അനുവദനീയമാണ്. പരമാവധി നിക്ഷേപ പരിധിയില്ല.
3. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് (TD)
ഈ അക്കൗണ്ടില്‍, 5 വര്‍ഷത്തെ TD ക്ക് താഴെയുള്ള നിക്ഷേപം, സെക്ഷന്‍ 80 സി (Section 80 C) യുടെ ആദായ നികുതി (Income Tax) നിയമ പ്രകാരം നികുതി ആനുകൂല്യത്തിന് യോഗ്യമാണ്. പരമാവധി നിക്ഷേപ പരിധി ഇല്ല. പാസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിന് കീഴിലുള്ള പലിശ നിരക്ക് വര്‍ഷം തോറും ആണ് ലഭിക്കുന്നതെങ്കിലും പാദ വാര്‍ഷികാടിസ്ഥാനത്തിലാണ് കണക്കാക്കുക. കാലഘട്ടം പലിശ നിരക്ക് 1 വര്‍ഷത്തെ അക്കൗണ്ടിന് 5.5%, 2 വര്‍ഷത്തെ അക്കൗണ്ടിന് 5.5%, 3 വര്‍ഷത്തെ അക്കൗണ്ടിന് 5.5% എന്നിങ്ങനെയാണ് കണക്കാക്കുന്നത്. 5 വര്‍ഷത്തെ അക്കൗണ്ടിന് 6.7% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
4. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (SCSS)
ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു പ്രത്യേക പദ്ധതിയാണ് Senior Citizen Savings Scheme - SCSS. ഈ സ്‌കീമിന് നിലവില്‍ 7.4 ശതമാനം പലിശ നിരക്ക് ലഭിക്കുന്നു. 60 വയസ്സിനു മുകളില്‍ പ്രായമുള്ള വ്യക്തിക്ക് സ്‌കീം തുറക്കാം. മെച്യൂരിറ്റി കാലയളവ് 5 വര്‍ഷമാണ്. നിക്ഷേപിക്കുന്ന പരമാവധി തുക 15 ലക്ഷം രൂപയില്‍ കൂടരുത്. മുതിര്‍ന്ന പൗരന്മാരുടെ പദ്ധതിയുടെ പലിശ നിരക്ക് ത്രൈമാസത്തിലൊരിക്കലാണ് നല്‍കുന്നത്. ഈ സ്‌കീമിലെ നിക്ഷേപ തുകയ്ക്കും സെക്ഷന്‍ 80C പ്രകാരം നികുതി ഇളവുണ്ട്.
5. 15 വര്‍ഷത്തെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് (PPF)
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) ജനപ്രിയമായ സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതിയിളവിന് അര്‍ഹതയുണ്ട്. 7.1 ശതമാനമാണ് നിലവില്‍ ഈ സമ്പാദ്യപദ്ധതിയുടെ പലിശ നിരക്ക്.
കിസാന്‍ വികാസ് പത്ര, പെണ്‍മക്കളുള്ളവര്‍ക്ക് സുകന്യ സമൃദ്ധി യോജന എന്നിങ്ങനെയുള്ള പദ്ധതികളും പ്രയോജനപ്പെടുത്താവുന്നതാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it