Begin typing your search above and press return to search.
കുട്ടികൾക്കായി എസ്ബിഐയുടെ സീറോ ബാലൻസ് എക്കൗണ്ട്
നിങ്ങളുടെ കുട്ടികൾക്ക് പിഗ്ഗി ബാങ്കിൽ പണം സൂക്ഷിച്ചു വെക്കുന്ന ശീലമുണ്ടോ? എന്നാൽ അവർക്ക് യോജിച്ച ഒരു സേവിങ്സ് എക്കൗണ്ട് ഇപ്പോൾ എസ്ബിഐ ലഭ്യമാക്കുന്നുണ്ട്. ശിശുദിനത്തിനാണ് ഈ പദ്ധതി ആരംഭിച്ചത്.
18 വയസിൽ താഴെയുള്ളവർക്കു മാത്രമായുള്ള രണ്ട് എക്കൗണ്ടുകളാണ് (Pehla Kadam and Pehli Udaan) ഈ സ്കീമിലുള്ളത്. ഇവയെക്കുറിച്ചറിയാം.
- എക്കൗണ്ട് ഹോൾഡർ മൈനർ ആയിരിക്കണം. രക്ഷാകർത്താവിനൊപ്പം
ജോയിന്റ് എക്കൗണ്ട് ആണ് തുടങ്ങാൻ കഴിയുക.
- പെഹ്ലാ കദം: എക്കൗണ്ട് ഹോൾഡർ മൈനർ ആയിരിക്കണം. രക്ഷാകർത്താവിനൊപ്പം ജോയിന്റ് എക്കൗണ്ട് ആണ് തുടങ്ങാൻ കഴിയുക.
- പെഹ്‌ലി ഉഡാൻ: 10 വയസിനു മുകളിലുള്ള മൈനർ ആയ കുട്ടികൾക്ക് ഈ എക്കൗണ്ട് തുടങ്ങാം. ജോയിന്റ് എക്കൗണ്ട് വേണമെന്നില്ല.
- രണ്ട് തരം എക്കൗണ്ടുകളിലും സൂക്ഷിക്കേണ്ട മിനിമം ബാലൻസ് പൂജ്യമാണ്.
- പരമാവധി 10 ലക്ഷം രൂപ വരെ നിക്ഷേപിക്കാം
- ഇന്റർനെറ്റ് ബാങ്കിംഗ് വഴിയാണെങ്കിൽ ഒരു ദിവസം 5,000 രൂപ വരെ ഇടപാടുകൾ നടത്താം. മൊബൈൽ ബാങ്കിംഗ് വഴി പരമാവധി 2000 രൂപയുടെ ഇടപാടുകളും.
- കുട്ടിയുടെ ഫോട്ടോ പതിപ്പിച്ച എടിഎം കാർഡുകൾ നൽകും. പിൻവലിക്കാവുന്ന പരമാവധി തുക 5,000 രൂപ.
- ഓട്ടോ സ്വീപ് സംവിധാനം ലഭ്യമാണ്.
- 10 ലീഫ് ഉള്ള ചെക്ക് ബുക്ക് ലഭിക്കുന്നതാണ്.
- സാധാരണ സേവിങ്സ് എക്കൗണ്ടിന് ബാധകമായ പലിശ നിരക്കാണ് ഇതിനും
- എക്കൗണ്ട് നമ്പർ മാറ്റാതെ തന്നെ ഏത് എസ്ബിഐ ബ്രാഞ്ചിലൊട്ടും എക്കൗണ്ട് മാറ്റാവുന്നതാണ്.
Next Story
Videos