സുരക്ഷിതമായ ലഘുസമ്പാദ്യ പദ്ധതികളാണോ നിങ്ങള്‍ക്ക് വേണ്ടത്; പുതുവര്‍ഷത്തില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കാം

സാധാരണക്കാരന്റെ ഏറ്റവും പ്രിയപ്പെട്ട സമ്പാദ്യ പദ്ധതികളെല്ലാം തന്നെ പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതികളാണ്. വലിയൊരു തുക നിക്ഷേപത്തിനായി മാറ്റിവയ്ക്കാനില്ലാത്തവര്‍ക്ക് പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികള്‍ മികച്ച ഓപ്ഷനാണ്. ബാങ്ക് പോലെ തന്നെ ഒരുപാട് നിക്ഷേപ മാര്‍ഗങ്ങളും ആവര്‍ത്തന നിക്ഷേപം അഥവാ ആര്‍ ഡി ഉള്‍പ്പെടെയുള്ള പദ്ധതികളും പോസ്റ്റ് ഓഫീസിലുണ്ട്.

ബാങ്കുകളെക്കാള്‍ മികച്ച പലിശ നിരക്ക് ലഭിക്കുന്ന നിക്ഷേപങ്ങള്‍ പോസ്റ്റ് ഓഫീസിന്റേതായിട്ടുണ്ട്. ദീര്‍ഘ കാലത്തേക്കും, ഹ്രസ്വകാലത്തേക്കും നികുതി ആനുകൂല്യങ്ങളുമുള്ളതുമായി വ്യത്യസ്ത നിക്ഷേപങ്ങള്‍ പോസ്റ്റ് ഓഫീസിലുണ്ട്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്ന് പരിശോധിച്ച് അനുയോജ്യമായവ കണ്ടെത്താം.
പുതു വര്‍ഷത്തില്‍ റിസ്‌ക് കുറഞ്ഞ നിക്ഷേപ മാര്‍ഗങ്ങള്‍ നടത്താന്‍ പദ്ധതി ഇട്ടിരിക്കുന്നവര്‍ക്ക് ഈ പദ്ധതികളില്‍ നിന്ന് അനുയോജ്യമായ കണ്ടെത്തി നിക്ഷേപിക്കാം.
പലിശ നിരക്കുകള്‍
4 ശതമാനം മുതല്‍ 7.6 ശതമാനം വരെ പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത്. ഓരോ മൂന്ന് മാസത്തിലും (സാമ്പത്തിക വര്‍ഷത്തിന്റെ പാദത്തിലും) പലിശ നിരക്ക് പുതുക്കാറുണ്ട്. ഇതോടൊപ്പം എടുത്തു പറയേണ്ടതാണ് ആദായ നികുതിയിളവ്. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, അഞ്ച് വര്‍ഷ ടൈം ഡെപ്പോസിറ്റ്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം എന്നീ നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം ആദായ നികുതിയിളവും ലഭിക്കും.
ഗുണങ്ങള്‍
- കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും പൂര്‍ണ ഗ്യാരണ്ടിയുണ്ട്.
- നിക്ഷേപം ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ പോസ്റ്റ് ഓഫീസില്‍ വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം.
- ഗ്രാമീണ മേഖകളില്‍ ഉള്ളവര്‍ക്ക് എളുപ്പത്തില്‍ പദ്ധതിയില്‍ ചേരാന്‍ സാധിക്കുന്നു.
-ദീര്‍ഘകാലത്തേക്ക് നിക്ഷേപങ്ങള്‍ നടത്താനുള്ള സൗകര്യങ്ങള്‍ പോസ്റ്റ് ഓഫീസിലുണ്ട്.
- 1 വര്‍ഷം മുതല്‍ 15 വര്‍ഷം വരെയുള്ള കാലാവധിയിലാണ് വിവിധ നിക്ഷേപങ്ങള്‍.
- ഉന്നത വിദ്യാഭ്യാസത്തിനും വിവാഹത്തിനും മറ്റുമായി ഭാവിയിലേക്ക് കരുതല്‍ ധനം സ
പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികള്‍
പോസ്റ്റ് ഓഫീസ് അനുവദിക്കുന്ന സമ്പാദ്യ പദ്ധതികള്‍ പലിശ നിരക്ക്, കാലാവധി, എന്നി ക്രമത്തില്‍,
സേവിഗംസ് ബാങ്ക് ഡെപ്പോസിറ്റ്- 4 ശതമാനം
ടേം ഡെപ്പോസിറ്റ്- 5.5 ശതമാനം- 1,2,3 വര്‍ഷം
ആവര്‍ത്തന നിക്ഷേപം- 5.8 ശതമാനം - 5 വര്‍ഷം
ടേം ഡെപ്പോസിറ്റ്- 6.7 ശതമാനം- 5 വര്‍ഷം
മന്ത്ലി ഇന്‍കം അക്കൗണ്ട്- 6.6 ശതമാനം- 5 വര്‍ഷം
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് - 6.8 ശതമാനം- 5 വര്‍ഷം
കിസാന്‍ വികാസ് പത്ര- 6.9 ശതമാനം - 123 മാസം
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്- 7.1 ശതമാനം- 15 വര്‍ഷം
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്- 7.1 ശതമാനം- 15 വര്‍ഷം
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)- 7.1 ശതമാനം- 15 വര്‍ഷം
സീനിയര്‍ സിറ്റിസന്‍ സേവിംഗ്‌സ് സ്‌കീം - 7.6 ശതമാനം - ലൈഫ്‌ടൈം
സുകന്യ സമൃദ്ധി യോജന- 7.6 ശതമാനം
നിക്ഷേപകയ്ക്ക് 21 വയസ് പൂര്‍ത്തിയാകുന്നത് വരെ




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it