പലിശ കുറവായിട്ടും ചെറുസമ്പാദ്യപദ്ധതികളില്‍ ഏറ്റവുമധികം പേര്‍ തെരഞ്ഞെടുത്തത് ഈ നിക്ഷേപം
പലിശ കുറവായിട്ടും സാധാരണക്കാര്‍ക്ക് ഈ ചെറു നിക്ഷേപത്തോടുള്ള പ്രിയം കുറയുന്നില്ലെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക മാന്ദ്യത്തിലും മുടക്കമില്ലാതെ അടയ്ക്കാന്‍ കഴിഞ്ഞ, ലോണ്‍ എടുക്കാന്‍ കഴിഞ്ഞ പ്രൊവിഡന്റ് ഫണ്ട് ആണ് ചെറു സമ്പാദ്യ പദ്ധതികളില്‍ മുന്നില്‍ നിക്കുന്നത്.
എംപ്ലായീസ് പ്രൊവിഡന്റ് ഫണ്ട് (Employees Provident Fund)അംഗങ്ങള്‍ക്ക് 2021-22 സാമ്പത്തികവര്‍ഷം 8.1 ശതമാനം പലിശ നല്‍കാനുള്ള ഇ.പി.എഫ്.ഒയുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം നല്‍കിയ 8.5ശതമാനത്തില്‍നിന്നാണ് 0.40ശതമാനം കുറവുവരുത്തിയത്.
മറ്റ് ചെറു സമ്പാദ്യ പദ്ധതികളില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം, എസ്ബിഐയുടെ പത്തുവര്‍ഷ എഫ്.ഡി എന്നിവയുമായി താരതമ്യം ചെയ്താല്‍ താരതമ്യേന ഉയര്‍ന്ന നിരക്കാണ് നല്‍കുന്നതെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
40വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിതെങ്കിലും മറ്റ് സ്ഥിര നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് മികച്ചതുതന്നെയാണ്. ഒരു സ്ഥിര നിക്ഷേപ പദ്ധതിയും എട്ടുശതമാനത്തില്‍ കൂടുതല്‍ പലിശ നല്‍കുന്നില്ല.
പലിശ കുറവെങ്കിലും ഭേദം
സ്വകാര്യബാങ്കുകളിലെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെയും ചെറു സമ്പാദ്യ പദ്ധതികള്‍, ബാങ്ക് സ്ഥിര നിക്ഷേപം എന്നിവയുമായി താരതമ്യംചെയ്യുമ്പോള്‍ ഇപ്പോഴും മികച്ച പലിശയാണ് ഇപിഎഫില്‍നിന്ന് ലഭിക്കുന്നത്. ജനപ്രിയ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ 7.1ശതമാനവും സുകന്യ സമൃദ്ധിക്ക് 7.6ശതമാനവും സീനിയര്‍ സിറ്റിസണ്‍ സ്‌കീമിന് 7.4ശതമാനവുമാണ് ഇപ്പോള്‍ നല്‍കുന്നത്.
നികുതി ഇളവ്
ഇപിഎഫില്‍ നിക്ഷേപം നീക്കിയിരുപ്പുണ്ടെങ്കിലും അഥവാ നിക്ഷേപം നിക്ഷേപം പിന്‍വലിക്കുമ്പോഴും (ഒ്ന്നര ലക്ഷം രൂപ വരെ) ആദായനികുതി ഇളവുകളുണ്ടെന്നതാണ് ഇപിഎഫ് നിക്ഷേപത്തിലെ പ്രധാനനേട്ടം. പ്രതിവര്‍ഷം 1.50 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് 80സി പ്രകാരം ആദായനികുതിയളവ് ലഭിക്കും.
പ്രതിവര്‍ഷം 2.5 ലക്ഷത്തില്‍ കൂടുതല്‍ തുക ഇപിഎഫില്‍ നിക്ഷേപിച്ചിട്ടില്ലെങ്കില്‍ കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന മൊത്തം തുകയ്ക്ക് ആദായനികുതി നല്‍കേണ്ടതില്ല. പ്രതിവര്‍ഷം 2.5 ലക്ഷം രൂപയ്ക്കുമുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ നിശ്ചിത തുകകിഴിച്ചുള്ള വിഹിതത്തിന് ലഭിച്ച ആദായത്തിന്മേല്‍ നികുതി ബാധ്യതയുമുണ്ടാകും.