ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ക്രെഡിറ്റ്‌ കാർഡ് കെണിയാകും

ഉപയോഗിക്കുന്ന രീതി അനുസരിച്ചാണ് കാർഡിന്റെ ലിമിറ്റും ഉയരുന്നത്. പലിശ മാത്രമടച്ച് പോകരുതേ, പേമെന്റ് കൃത്യമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ക്രെഡിറ്റ്‌ കാർഡ്  കെണിയാകും
Published on

ക്രെഡിറ്റ്‌ കാർഡ് (Credit Card) ഇല്ലാത്തവർ ചുരുക്കമാണ്, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ. എളുപ്പത്തിൽ ചെലവുകൾ നടത്താനും വായ്പയായി ഗാഡ്ജറ്റുകൾ വാങ്ങാനുമെല്ലാം എളുപ്പമായതിനാൽ ക്രെഡിറ്റ്‌ കാർഡുകൾക്ക് ആവശ്യക്കാരും ഏറെയാണ്. എന്നാൽ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ ക്രെഡിറ്റ്‌ കാർഡ് വിനയാകും. ഇതാ ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കാം. 

ലിമിറ്റിന്റെ 30 ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കരുത്

ഉപയോക്താവിന് അനുവദിച്ചിട്ടുള്ള ഉപയോഗ പരിധിയുടെ മുപ്പത് ശതമാനത്തിൽ കൂടുതൽ പണം ഉപയോഗിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം. അതായത് നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ നിന്ന് നിങ്ങൾ എല്ലാ മാസവും 40,000 രൂപചെലവഴിക്കുകയും നിശ്ചിത തീയതിക്ക് മുമ്പ് മുഴുവൻ തുകയും അടയ്‌ക്കുന്നുവെന്നും കരുതുക. ഇത് നല്ലതാണെങ്കിൽ കൂടി നിങ്ങളുടെ കാർഡിന്റെ മൊത്തം പരിധി 50,000 രൂപ apആണെങ്കിൽ, നിങ്ങളുടെ മൊത്തം ക്രെഡിറ്റ് പരിധിയുടെ ഏകദേശം 80 ശതമാനം നിങ്ങൾ ഉപയോഗിക്കുന്നു എന്നാണ് ഇതിനർത്ഥം. ഇത് നിങ്ങളുടെ സിബിൽ സ്‌കോറിനെ പ്രതികൂലമായി ബാധിക്കും.

പണം പിൻവലിക്കരുത്

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ (ATM) നിന്ന് പണം പിൻവലിക്കുന്നത് എളുപ്പമാണെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ അത് നിങ്ങളുടെ ചെലവ് വർധിപ്പിക്കും. കാരണം, പിൻവലിച്ച ആദ്യ ദിവസം മുതൽ, നിങ്ങളിൽ നിന്ന് പ്രതിമാസം ഏകദേശം 2.5% - 3.5% പലിശ ഈടാക്കും, അതായത് പ്രതിവർഷം 40% പലിശ. പണം തിരിച്ചടയ്ക്കുന്നതിന് ഏകദേശം 50

പലിശ മാത്രം അടച്ച് മുന്നോട്ട് പോകരുത്

പ്രതിമാസം ബിൽ വരുന്നത് രണ്ട് താരത്തിലാണ്. മുഴുവൻ തുക മാത്രമല്ല മിനിമം തുക അഥവാ ഏറ്റവും കുറഞ്ഞ പാർട്ട്‌ പേമെന്റ് തുക അടയ്ക്കാം. കുറഞ്ഞ തുക എന്നാൽ മൊത്തം കുടിശ്ശിക തുകയുടെ 5% ആണ്. മിനിമം ബിൽ തുക കാണുമ്പോൾ ഉപയോക്താവ് സന്തോഷിച്ചേക്കാം. എന്നാൽ ഏറ്റവും വലിയ അപകടം ഇവിടെയാണ്. കൈയ്യിൽ പണമില്ലെങ്കിൽ പലരും ലേറ്റ് പേയ്‌മെന്റ് ഫീസ് ഒഴിവാക്കാൻ ഏറ്റവും കുറഞ്ഞ തുക അടയ്ക്കുന്നു. എന്നാൽ ഈ കുറഞ്ഞ തുക അടയ്ക്കുന്നതിലൂടെ ബാക്കി തുകയ്ക്ക് പ്രതിവർഷം 40% പലിശ നിങ്ങൾ നൽകേണ്ടി വരും. കൂടാതെ 50 ദിവസത്തെ പലിശ രഹിത കാലയളവിന്റെ ആനുകൂല്യം പോലും നിങ്ങൾക്ക് ലഭിക്കില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com