വരുമാനം കുറഞ്ഞാലും സാമ്പത്തിക നില ഭദ്രമാക്കാനുള്ള വഴികള്‍

ആറുമാസം കൊണ്ട് കാര്യങ്ങള്‍ ഏറെ മാറി. കോവിഡ് വ്യാപനവും അതിനെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യവും ഓരോ വ്യക്തിയുടെയും വരുമാനത്തില്‍ വന്‍തോതില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാവില്ലെന്ന് നിങ്ങള്‍ ആശങ്കപ്പെടുന്നുണ്ടോ? ടെന്‍ഷന്‍ ഫ്രീയായി ജീവിക്കാന്‍ നിങ്ങളും ആഗ്രഹിക്കുന്നില്ലേ? അതിന് വഴിയുണ്ട്.

കൃത്യമായി പ്ലാന്‍ ചെയ്യാം, ലക്ഷ്യങ്ങള്‍ നേടാം

നമുക്ക് എവിടെയെങ്കിലും എത്തിച്ചേരണമെങ്കില്‍ ആദ്യം വേണ്ടത് എവിടെയാണ് എത്തിച്ചേരേണ്ടത് എന്നതിനെ കുറിച്ചുള്ള, ലക്ഷ്യത്തെ കുറിച്ചുള്ള കൃത്യമായ ധാരണയാണ്. സാമ്പത്തിക രംഗത്തും ഇതിന് പ്രാധാന്യമേറെയാണ്. സാമ്പത്തിക ലക്ഷ്യങ്ങള്‍ അഥവാ ഗോളുകള്‍ എങ്ങനെയാണ് നിങ്ങള്‍ തീരുമാനിക്കുന്നത്? അതിലേക്ക് എത്തിച്ചേരാന്‍ നിങ്ങള്‍ ഏത് വഴികളാണ് സ്വീകരിക്കുന്നത്? ഇക്കാര്യത്തില്‍ നിങ്ങള്‍ ആരുടെയെങ്കിലും വിദഗ്ധ അഭിപ്രായം തേടിയിട്ടുണ്ടോ? അതോ എന്റെ പണം എന്റെ ബോധ്യത്തില്‍ ചെലവിടുമെന്ന വിശ്വാസക്കാരാണോ?

എന്തിന് ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ എന്ന സംശയമുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ മുന്‍പെന്നത്തേക്കാളും പ്രസക്തിയുള്ളതുകൊണ്ടാണ് ചോദിക്കുന്നത്.

നിങ്ങള്‍ ജോലിയില്‍ നിന്ന് വിരമിച്ചതിനുശേഷം എങ്ങനെ ജീവിക്കും? അതിനുള്ള വഴി കണ്ട് വെച്ചിട്ടുണ്ടോ? മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും അവരുടെ ഭാവി സാമ്പത്തിക ആവശ്യങ്ങള്‍ക്കും പണം നിങ്ങള്‍ എങ്ങനെയാണ് കണ്ടെത്താന്‍ പോകുന്നത്? അതിനായി ഇപ്പോള്‍ എത്ര തുക, എവിടെയാണ് നിക്ഷേപിക്കുന്നത്? ആ നിക്ഷേപം അടുത്ത അഞ്ചോ പത്തോ വര്‍ഷം കഴിഞ്ഞുള്ള ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍, നിങ്ങളെ സഹായിക്കുമോ?

എന്തേ ഈ ചോദ്യങ്ങള്‍ നിങ്ങളില്‍ അലോസരമുണ്ടാക്കുന്നുണ്ടോ?

ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമുണ്ട്. നാളെ അതിനുള്ള അവസരമാണ് ധനം ഓണ്‍ലൈന്‍ ഒരുക്കുന്നത്.

സാമ്പത്തിക ആസൂത്രണം എന്നാല്‍ ഇക്കാലത്ത് കുട്ടിക്കളിയല്ല. സൂക്ഷിച്ച് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ സാമ്പത്തികമായി രക്ഷപ്പെടില്ല. എന്നാല്‍ ഒന്നുമനസ്സ് വെച്ചാല്‍ ആര്‍ക്കും, ഏത് വരുമാനക്കാര്‍ക്കും സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുമാകും.

അതിനുള്ള വഴികളാണ് നാളെ, സെപ്തംബര്‍ 23ന് സാമ്പത്തിക സേവന രംഗത്തെ പ്രമുഖരായ ജിയോജിതിന്റെ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് വിഭാഗമായ സ്റ്റെപ്‌സുമായി ചേര്‍ന്ന് ധനം ഓണ്‍ലൈന്‍ നടത്തുന്ന വെബിനാര്‍ വിവരിക്കുന്നത്.

നിങ്ങളോട് സംസാരിക്കുന്നത് വിദഗ്ധര്‍

നിങ്ങള്‍ക്ക് ഒരു ആരോഗ്യപ്രശ്‌നം വരുമ്പോള്‍ ആ രംഗത്തെ ഏറ്റവും മികച്ച ഡോക്ടറെയല്ലേ സമീപിക്കുക. നിങ്ങളുടെ വീട് പണിയാന്‍ നല്ലൊരു ആര്‍ക്കിടെക്റ്റിനെയും കോണ്‍ട്രാക്റ്ററെയുമല്ലേ ചുമതലപ്പെടുത്തുക.

അപ്പോള്‍ നിങ്ങളുടെ സാമ്പത്തിക ആസൂത്രണവും വിദഗ്ധരുടെ മാര്‍ഗനിര്‍ദേശത്തിലല്ലേ വേണ്ടത്?

അതിനുള്ള അവസരമാണ് നാളെ ലഭിക്കുക. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ഇന്‍വെസ്റ്ററി അഡൈ്വസറി സര്‍വീസസ് മേധാവി ജീവന്‍ കുമാര്‍ കെ സി, ജിയോജിത് ചീഫ് മാനേജര്‍ വിജയാനന്ദ പ്രഭു എന്നിവരാണ് വെബിനാറില്‍ സംസാരിക്കുന്നത്.

സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വളരെ ലളിതമായി വിവരിക്കുന്ന ജീവന്‍കുമാര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കോമേഴ്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1997ലാണ് ജിയോജിതില്‍ മാനേജ്‌മെന്റ് ട്രെയ്‌നിയായി കരിയര്‍ ആരംഭിക്കുന്നത്. ജിയോജിതിനൊപ്പം അന്നുമുതല്‍ സഞ്ചരിക്കുന്ന ജീവന്‍കുമാര്‍ ഇതിനകം ഒട്ടനവധി റോളുകളും സ്ഥാപനത്തില്‍ വഹിച്ചിട്ടുണ്ട്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ തമിഴ്‌നാട് മേധാവിയായി സേവനമനുഷ്ഠിച്ചിരുന്ന ജീവന്‍ കുമാര്‍ ഇപ്പോള്‍ ഇന്‍വെസ്റ്റ്‌മെറ്റ് അഡൈ്വസറി ഡിവിഷന്റെയും ജിയോജിതിന്റെ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് വിഭാഗമായ സ്റ്റെപ്‌സിന്റെയും മേധാവിയാണ്. പത്രങ്ങളിലും ആനുകാലികങ്ങളിലും നിക്ഷേപ സംബന്ധിയായ ലേഖനങ്ങളും ജീവന്‍കുമാര്‍ സ്ഥിരമായി കൈകാര്യം ചെയ്യാറുണ്ട്.

തിയറികള്‍ക്കപ്പുറം ഓരോ വ്യക്തിയുടെയും ജീവിതത്തിലെ സാമ്പത്തിക ആവശ്യങ്ങളും അവരുടെ വരുമാനവും എല്ലാം പരിഗണിച്ച് സാമ്പത്തിക ആസൂത്രണം ചെയ്യുന്നതില്‍ വിദഗ്ധനാണ് വിജയാനന്ദ പ്രഭു. സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനറായ ഇദ്ദേഹം സ്റ്റെപ്‌സിലെ മുതിര്‍ന്ന ഫിനാന്‍ഷ്യല്‍ പ്ലാനറും ജിയോജിതിലെ സീനിയര്‍ റിസര്‍ച്ചറുമാണ്. പേഴ്‌സണല്‍ ഫിനാന്‍സ്, ഇക്കോണമി എന്നീ വിഷയങ്ങളെ അധികരിച്ച് ഇംഗ്ലീഷിലും പ്രാദേശിക പത്ര മാസികകളിലും 250ലേറെ ലേഖനങ്ങള്‍ വിജയാനന്ദ പ്രഭു എഴുതിയിട്ടുണ്ട്.

വെബിനാറില്‍ സംബന്ധിക്കാന്‍ എന്തുചെയ്യണം?

നാളെ വൈകീട്ട് നാല് മുതല്‍ ആറ് മണി വരെയാണ് വെബിനാര്‍. 300 രൂപയാണ് രജിസ്‌ട്രേഷന്‍ നിരക്ക്. 300 രൂപ നല്‍കി വെബിനാറില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ധനം മാഗസിന്‍ ആറുമാസം സൗജന്യമായി ലഭിക്കുകയും ചെയ്യും.

Register here: https://imjo.in/E5AeKm

കൂടുതല്‍ വിവരങ്ങള്‍ക്ക്: 8086582510

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it