Begin typing your search above and press return to search.
15 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ പിപിഎഫ് നിക്ഷേപങ്ങള്‍ എന്ത് ചെയ്യണം?
നിങ്ങള്‍ 2007 ല്‍ തുടങ്ങിയ പിപിഎഫ് അക്കൗണ്ട് ആണെങ്കില്‍ ഈ പതിനഞ്ചാം വര്‍ഷം അത് ക്ലോസ് ചെയ്യേണ്ടി വരുമോ? സാധാരണ പ്രൊവിഡന്റ് ഫണ്ടുകള്‍ 15 വര്‍ഷത്തില്‍ മെച്യൂര്‍ ആവും. എന്നിരുന്നാലും, നിങ്ങള്‍ക്ക് പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ താല്‍പ്പര്യമില്ല എങ്കില്‍ പകരം അക്കൗണ്ടില്‍ തുടരാന്‍ നിങ്ങള്‍ക്ക് കഴിയും. PPF സ്‌കീം നിയമങ്ങള്‍, 2019 അനുസരിച്ച്, അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരു PPF അക്കൗണ്ട് ഉടമയ്ക്ക് മൂന്ന് മാര്‍ഗങ്ങളിലൊന്ന് സ്വീകരിക്കാം.
1. അക്കൗണ്ട് ക്ലോസ് ചെയ്ത് മുഴുവന്‍ വരുമാനവും പിന്‍വലിക്കുക
2. പുതിയ നിക്ഷേപങ്ങളില്ലാതെ അക്കൗണ്ട് കാലാവധി നീട്ടുക
3. പുതിയ നിക്ഷേപങ്ങള്‍ ഉള്‍പ്പെടുത്തി അക്കൗണ്ട് നീട്ടുക
ഇതില്‍ ഏത് ഓപ്ഷന്‍ ആണ് നിങ്ങള്‍ക്ക് വേണ്ടത് എന്ന് ആദ്യം തന്നെ തീരുമാനിക്കുക.
പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യുകയും മെച്യൂരിറ്റി തുക മുഴുവന്‍ പിന്‍വലിക്കുകയും ചെയ്യുന്നത്
15 വര്‍ഷത്തെ കാലാവധി കഴിഞ്ഞാല്‍ ഒരു വ്യക്തിക്ക് തന്റെ പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യാം. PPF അക്കൗണ്ട് തുറക്കുന്ന തീയതി മുതല്‍ 15 വര്‍ഷത്തെ തീയതിയില്‍ അല്ല മെച്യൂരിറ്റി തീയതി നിശ്ചയിക്കപ്പെടുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2019 പിപിഎഫ് സ്‌കീം നിയമങ്ങള്‍ അനുസരിച്ച്, പ്രാരംഭ സബ്സ്‌ക്രിപ്ഷന്‍ നടത്തിയ സാമ്പത്തിക വര്‍ഷാവസാനം മുതല്‍ 15 വര്‍ഷത്തിന് ശേഷമാണ് പിപിഎഫ് അക്കൗണ്ടിന്റെ മെച്യൂരിറ്റി തീയതി.
ഉദാഹരണത്തിന്, 2009 ജൂലൈ 20-ന് ഒരു PPF അക്കൗണ്ട് തുറന്നാല്‍, സ്‌കീം നിയമങ്ങള്‍ അനുസരിച്ച്, അക്കൗണ്ട് തുറന്ന സാമ്പത്തിക വര്‍ഷാവസാനം മുതല്‍ 15 വര്‍ഷത്തിന് ശേഷം അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകും. അപ്പോള്‍ PPF അക്കൗണ്ടിന്റെ കാലാവധി 2024 ഏപ്രില്‍ 1 ആയിരിക്കും.
ഒരു കാര്യം ഓര്‍ക്കേണ്ടത് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന്, PPF അക്കൗണ്ട് ഉടമ ഒരു അക്കൗണ്ട് ക്ലോഷര്‍ ഫോം സമര്‍പ്പിക്കേണ്ടതുണ്ട്.
2.പുതിയ നിക്ഷേപങ്ങളില്ലാതെ പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് നീട്ടുന്നതാണ് ഇനി പറയുന്നത്
ഒരു പിപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ നിക്ഷേപം നടത്താതെ തന്നെ അക്കൗണ്ട് തുടരാം. അക്കൗണ്ട് ഏത് കാലയളവിലേക്കുവരെയും തുടരാം. സ്‌കീമിന് ബാധകമായ പലിശ നിരക്ക് പിപിഎഫ് അക്കൗണ്ടില്‍ തുടര്‍ന്നും നേടും.
ഒരു അക്കൗണ്ട് ഉടമയ്ക്ക് എല്ലാ വര്‍ഷവും അക്കൗണ്ടില്‍ ലഭ്യമായ ബാലന്‍സില്‍നിന്ന് എത്ര തുക വേണമെങ്കിലും പിന്‍വലിക്കാം.
3.മൂന്നാമത്തെ ഓപ്ഷന്‍ പുതിയ നിക്ഷേപത്തോടെയുള്ള അക്കൗണ്ട് നീട്ടല്‍ ആണ്
ഇപ്പോഴും നിങ്ങള്‍ കമ്പനി പിഎഫിന് അര്‍ഹരാണ് എങ്കില്‍ നിങ്ങള്‍ക്ക് അത് പുതിയ നിക്ഷേപത്തോടെ നീട്ടാവുന്നതാണ് (പുതുക്കാവുന്നതാണ്). പിപിഎഫ് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്കൊപ്പം നീട്ടിയാല്‍, ഒരു വ്യക്തിക്ക് അഞ്ച് വര്‍ഷത്തെ ഒരു ബ്ലോക്കില്‍ പരമാവധി 60% ബാലന്‍സ് പിന്‍വലിക്കാം. അതുമല്ല മറ്റൊരു ഓപ്ഷന്‍ ഒറ്റത്തവണയായോ വാര്‍ഷിക തവണകളായോ പിന്‍വലിക്കാം എന്നതാണ്. PPF സ്‌കീം നിയമങ്ങള്‍ അനുസരിച്ച്, ഒന്നോ അതിലധികമോ അഞ്ച് വര്‍ഷത്തെ ബ്ലോക്കുകള്‍ക്കുള്ള നിക്ഷേപങ്ങള്‍ക്കായി അക്കൗണ്ട് തുടരുകയാണെങ്കില്‍, അക്കൗണ്ട് ഉടമയ്ക്ക് ഏതെങ്കിലും ബ്ലോക്ക് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപം കൂടാതെ അക്കൗണ്ട് ക്ലോസ് ചെയ്യാം. എന്നാല്‍ നിലവിലെ തുക നിര്‍ത്തി ഓരോ വര്‍ഷവും പിന്‍വലിക്കുന്ന തരത്തിലാക്കിയാല്‍ പുതിയ നിക്ഷേപം അക്കൗണ്ടിലേക്ക് വരുന്നതിനും തടസ്സമാകില്ല.
Next Story