പലിശ നിരക്ക് ഉയരുമ്പോള്‍ ഭവന വായ്പ പലിശ കുറഞ്ഞ ബാങ്കിലേക്ക് മാറ്റണോ?

നാണ്യപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചുകെട്ടാന്‍ ഈ മാസം ആദ്യം ചേര്‍ന്ന റിസര്‍വ് ബാങ്ക് അടിയന്തര പണനയസമിതി യോഗം റിപ്പോ നിരക്ക് 0.4 ശതമാനം വര്‍ധിപ്പിച്ച് 4.4 ശതമാനമാക്കിയിരുന്നു. എന്നാല്‍ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതായത്, ജൂണിലെയും ഓഗസ്റ്റിലെയും എംപിസി യോഗങ്ങള്‍ക്കു ശേഷം കോവിഡിനു മുന്‍പുള്ള 5.51% എന്ന നിരക്കിലേക്ക് ആയിരിക്കാം നിരക്കുകള്‍ കുതിക്കുക.

ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് ഇതോടെ വര്‍ധിക്കുമെന്നത് വായ്പക്കാര്‍ക്ക് തിരിച്ചടിയാകും. റിപ്പോ ഉയര്‍ത്തുമ്പോള്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐയില്‍ നിന്ന് പണമെടുക്കാന്‍ കൂടുതല്‍ പലിശ നല്‍കണം. ഇതുവഴി ബാങ്കുകള്‍ക്ക് ചെലവ് കൂടുമെന്നതിനാല്‍ ആര്‍ബിഐയില്‍ നിന്ന് പണം വാങ്ങുന്നത് കുറയും. ഇത് ജനങ്ങള്‍ക്കിടയിലെ പണലഭ്യത കുറയ്ക്കുകയും നാണ്യപ്പെരുപ്പം കുറയ്ക്കുകയും ചെയ്യും.
2018 ഓഗസ്റ്റിനു ശേഷം ആദ്യമായാണ് ഈ മാസം പലിശനിരക്ക് വര്‍ധിപ്പിച്ചത്. ഇതിനു പുറമേ ബാങ്കുകളുടെ പണലഭ്യത (ലിക്വിഡിറ്റി) കുറയ്ക്കാനായി കരുതല്‍ ധന അനുപാതം (സിആര്‍ആര്‍) 0.5% വര്‍ധിപ്പിച്ച് 4.5 ശതമാനമാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ വിപണിയിലെ പണലഭ്യത ഉറപ്പാക്കാനാണ് 5.5 ശതമാനമായിരുന്ന റിപ്പോ നിരക്ക് 2020 മാര്‍ച്ചില്‍ 4.4 ശതമാനമായും മെയില്‍ 4 ശതമാനമായും കുറച്ചത്. അതിനു ശേഷമുള്ള 11 എംപിസി യോഗങ്ങളിലും നിരക്ക് 4 ശതമാനമായി തന്നെ തുടര്‍ന്നു. പലിശ വര്‍ധനയിലൂടെ കോവിഡിനു മുന്‍പുള്ള നിരക്കിലേക്ക് പോകുകയാണ് ആര്‍ബിഐ. ഭവനവായ്പയുടെ പലിശനിരക്കുകള്‍
ഭവനവായ്പക്കാര്‍ എന്ത് ചെയ്യണം?
നിലവില്‍ എല്ലാ പലിശ നിരക്കുകള്‍ ഉയരുന്നതിനാല്‍ ഭവന വായ്പക്കാര്‍ക്കും അധിക ബാധ്യതയാകും. നിലവില്‍ 8.5 ശതമാനമോ അതിനു മുകളിലോ ആണ് നിങ്ങളുടെ ഭവനവായ്പ പലിശ നിരക്കുകള്‍ നില്‍ക്കുന്നതെങ്കില്‍ പൊതുമേഖല ബാങ്കുകളുടെയും വലിയ സ്വകാര്യ ബാങ്കുകളുടെയും 7 ശതമാനം മുതല്‍ 7.10 ശതമാനം എന്നതിലേക്ക് മാറാവുന്നതാണ്. ഇത്തരത്തില്‍ രണ്ട് ശതമാനം വരെ ലാഭിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ
നിങ്ങളുടെ ഭവന വായ്പാ കാലാവധി കഴിയാറായെങ്കില്‍ മാറേണ്ടതില്ല. എന്നാല്‍ 10 ലക്ഷത്തിന് മേല്‍ ഇനിയും ലോണ്‍ തുക നില്‍പ്പുബാക്കി ഉണ്ടെങ്കില്‍ തൊട്ടടുത്തുള്ള പൊതുമേഖല ബാങ്കിന്റെ ശാഖയിലെത്തി പരിശോധിച്ച് ടേക്ക് ഓവര്‍ നടത്താവുന്നതാണ്.
എല്ലാ ബാങ്കിന്റെയും ഹൗസിംഗ് ലോണ്‍ പലിശ നിരക്കുകള്‍ അതാത് ബാങ്ക് ഔദ്യോഗിക വെബ്‌സൈറ്റ് നോക്കി പരിശോധിക്കുകയും
ബാങ്കിന്റെ ഭവന വായ്പാ വിഭാഗവുമായി സംസാരിച്ച് ഉറപ്പാകുകയും വിശകലനം നടത്തുകയും ചെയ്യു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it