EP21- എതിരാളികളെക്കാള്‍ മികച്ച് നില്‍ക്കാന്‍ ബെഞ്ച്മാര്‍ക്കിംഗ്

Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn

ബിസിനസില്‍ പ്രവര്‍ത്തനത്തില്‍ എതിരാളികള്‍ മികച്ചു നില്‍ക്കുന്നു എന്ന് താരതമ്യം ചെയ്തു കണ്ടെത്തി തങ്ങളുടെ ദൗര്‍ഭല്യങ്ങള്‍ പരിഹരിക്കുന്ന തന്ത്രമാണ് ബെഞ്ച്മാര്‍ക്കിംഗ്. ഒരു പ്രവൃത്തി (Function) എടുത്താല്‍ അതിലെ ഓരോ പ്രക്രിയയും (Process) എതിരാളികളുടെ സമാന പ്രക്രിയയുമായി താരതമ്യം ചെയ്യുക. തങ്ങളേക്കാള്‍ മികച്ചവരുമായി വേണം ഈ താരതമ്യം നടത്തുവാന്‍. ഒരു ഉത്പന്നത്തിന്റെ ഓരോ ഭാഗവും (Parts) അതിനേക്കാള്‍ മികച്ച ഉത്പന്നത്തിന്റെ സമാന ഭാഗവുമായി താരതമ്യം ചെയ്യുന്നു. എന്തുകൊണ്ട് എതിരാളിയുടെ ഉത്പന്നത്തിന്റെ ആ ഭാഗം മികച്ചു നില്ക്കുന്നു എന്ന് കണ്ടെത്തുന്നു. ആ ഭാഗത്തിന്റെ മേന്മ വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുന്നു. ഇങ്ങനെ ഘട്ടം ഘട്ടമായി ഓരോന്നിന്റെയും നിരന്തരമായ ബെഞ്ച്മാര്‍ക്കിംഗിലൂടെ എതിരാളികളെക്കാള്‍ ഗുണമേന്മയുള്ള ഉത്പന്നം നിര്‍മ്മിക്കുന്നു. ഇതാ കേള്‍ക്കാം ബെഞ്ച്മാര്‍ക്കിംഗ് ടെക്‌നിക്.


Related Articles
Next Story
Videos
Share it