EP 29: ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതി മാറ്റാം, ബിസിനസ് കൂട്ടാം


Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn

വഴിയോരങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ കൂട്ടിയിട്ട് വില്‍ക്കുന്നത് പോലെയല്ല ഷോറൂമുകളില്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. എത്രമാത്രം ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടിയാണ് ഓരോ ഉല്‍പ്പന്നവും പ്രദര്‍ശിപ്പിക്കുന്നത്. ഉല്‍പ്പന്നങ്ങളില്‍ വീഴുന്ന വെളിച്ചത്തിന്റെ നിറവും സാന്ദ്രതയും പോലും എത്ര കൃത്യമായാണ് തീരുമാനിക്കപ്പെട്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ ഹൃദയം കവരുന്ന അവതരണം ഓരോ ഉല്‍പ്പന്നത്തിനും നല്‍കാന്‍ ഇന്ന് ബിസിനസുകള്‍ ശ്രദ്ധിക്കുന്നു.
കടയിലേക്ക് കടന്നുവരുന്ന ഉപഭോക്താക്കള്‍ തങ്ങളുടെ യാത്ര ആരംഭിക്കുന്നത് മിക്കവാറും ഇടതു വശത്തുകൂടെയായിരിക്കും. ഉപഭോക്താക്കളെ കൂടുതല്‍ നേരം കടയില്‍ ചെലവിടാന്‍ പ്രേരിപ്പിക്കുവാന്‍ എങ്ങിനെ സാധിക്കും? സംഗതി വളരെ ലളിതമാണ് അവരെ വലതു വശത്തുകൂടി നയിക്കുവാന്‍ കഴിയണം. ഇതിനായി കടയുടെ ലേഔട്ട് ആ രീതിയില്‍ ഒരുക്കേണ്ടതുണ്ട്.
ബിസിനസിലെ കാഴ്ചകളെ ആകര്‍ഷകമായ രീതിയില്‍ ഒരുക്കുക എന്നത് ഒരു കലയാണ്. വിഷ്വല്‍ മര്‍ക്കഡൈസിംഗ് (Visual Merchandising) ബിസിനസിനെ വിജയത്തിലെത്തിക്കുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നു. കേവലം ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം (Display) മാത്രമല്ല ഷോറൂമിന്റെ ലേഔട്ട്, ഇന്റീരിയര്‍, ഗ്രാഫിക്‌സ്, ലൈറ്റിംഗ്, ഗന്ധം തുടങ്ങിയവയെല്ലാം വിഷ്വല്‍ മര്‍ക്കഡൈസിംഗിന്റെ ഭാഗമാകുന്നു. ഉപഭോക്താവിന് അസാധാരണങ്ങളായ അനുഭവങ്ങള്‍ (Experience) നല്‍കുവാന്‍ ഇതുമൂലം സാധിക്കുന്നു.



Related Articles
Next Story
Videos
Share it