EP 43 - ഡാര്‍ജിലിംഗ് ടീയുടെ ബിസിനസ് തന്ത്രം നിങ്ങളുടെ ബിസിനസിനെയും സൂപ്പര്‍ഹിറ്റാക്കും

നിങ്ങള്‍ ചായ കുടിക്കാന്‍ ഒരുങ്ങുന്നു, സ്വര്‍ണ്ണത്തിന്റെ നിറമുള്ള ചായ കപ്പില്‍ നിറയുന്നു. അതില്‍ നിന്നും ഉയരുന്ന ചായയുടെ ഗന്ധം നിങ്ങള്‍ ആസ്വദിക്കുന്നു. ചായ കുടിക്കുമ്പോള്‍ സ്വാദ് നാവില്‍ കിനിയുന്നു. ഉന്മേഷം നിങ്ങളില്‍ ഉണരുന്നു. നിങ്ങള്‍ കുടിക്കുന്നത് ഡാര്‍ജിലിംഗ് ടീയാണ്. നിങ്ങളുടെ ഭാര്യ അതാണ് വാങ്ങുന്നതും വീട്ടില്‍ ഉപയോഗിക്കുന്നതും. ചായപ്പൊടി വാങ്ങുമ്പോള്‍ ആ ബ്രാന്‍ഡ് നോക്കിയാണ ജീവിതപങ്കാളി ചായ ബ്രാന്‍ഡ് തെരഞ്ഞെടുക്കുന്നത്.

ചായകളിലെ ഷാമ്പയിന്‍ (Champagne of Teas) എന്നാണ് ഡാര്‍ജിലിംഗ് ടീ അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ചായപ്പൊടികളിലൊന്ന്. ഡാര്‍ജിലിംഗ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ചായയുടെ രുചി നാവില്‍ ഊറിവരും. ചായപ്പൊടിക്കൊപ്പം ഡാര്‍ജിലിംഗ് എന്ന സ്ഥലനാമം കൂടി ചേരുമ്പോള്‍ വിപണിയില്‍ അതിന്റെ മൂല്യം ഉയരാന്‍ മറ്റൊന്നും ആവശ്യമില്ല. ഡാര്‍ജിലിംഗ് എന്ന സ്ഥലം ചായപ്പൊടിയുടെ വിപണനത്തില്‍ (Marketing) വലിയ പങ്ക് വഹിക്കുന്നു.

നിങ്ങള്‍ക്ക് ഒരു കണ്ണാടി വാങ്ങണം. നിങ്ങള്‍ കടയില്‍ കയറുന്നു. ധാരാളം ബ്രാന്‍ഡുകള്‍ അവിടെ ലഭ്യമാണ്. എന്നാല്‍ നിങ്ങളുടെ കണ്ണുകള്‍ ഉടക്കുന്നത് ഒരേയൊരു കണ്ണാടിയിലാണ്. കാരണം ആ കണ്ണാടിയെക്കുറിച്ച് മറ്റൊരു വിവരണം നിങ്ങള്‍ക്ക് ആവശ്യമില്ല. അതിന്റെ മേന്മയെക്കുറിച്ച് നിങ്ങള്‍ക്ക് സംശയമേയില്ല. ആ കണ്ണാടിയുടെ പേരാണ് ആറന്മുള കണ്ണാടി. ഇവിടെയും ആറന്മുള എന്ന സ്ഥലനാമം കണ്ണാടിയുടെ മൂല്യത്തില്‍ വരുത്തുന്ന വ്യത്യാസം തിരിച്ചറിയാം.

ബിസിനസുകള്‍ സ്ഥലത്തിന്റെ പ്രത്യേകതകള്‍ തങ്ങളുടെ ബ്രാന്‍ഡിംഗിനായും പരസ്യത്തിനായും ഉപയോഗിക്കുന്നത് നമുക്ക് കാണാം. ഉഡുപ്പി ഹോട്ടല്‍ എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്ന ചിത്രം എന്തായിരിക്കും? ഇതിനെ നമുക്ക് ക്യാമ്പിംഗ് സ്ട്രാറ്റജി (Camping Strategy) എന്നു പറയാം. ഈ സ്ട്രാറ്റജി നിങ്ങളുടെ ബിസിനസിനെയും സൂപ്പര്‍ഹിറ്റ് ആക്കും കേള്‍ക്കാം, പോഡ്കാസ്റ്റ്.

Related Articles
Next Story
Videos
Share it