EP 50: മുന്‍നിര ബ്രാന്‍ഡ് ആകണോ? ഇതാ ഈ തന്ത്രം പരീക്ഷിക്കാം


വിപണിയില്‍ ഒരു പ്രത്യേക ബ്രാന്‍ഡിന്റെ 1,00,000 കാറുകള്‍ക്ക് ഡിമാന്‍ഡ് ഉണ്ടെന്ന് കരുതുക. അവര്‍ 10000 എണ്ണം മാത്രം ഉല്‍പ്പാദിപ്പിക്കുകയും പ്രീമിയം വില ഈടാക്കിക്കൊണ്ട് വിപണിയിലേക്കിറക്കുകയും ചെയ്യുന്നു. ഇവിടെ ഉപഭോക്താവിന്റെ ആവശ്യകതയെ ബുദ്ധിപരമായി ഉപയോഗിച്ചു കൊണ്ട് ഉയര്‍ന്ന വില ചുമത്തുവാന്‍ കമ്പനിക്ക് സാധിക്കുന്നു. പ്രീമിയമൈസേഷന്‍ (Premiumization) അവസരങ്ങള്‍ അനുസരിച്ചും നടപ്പില്‍ വരുത്താന്‍ കഴിയുന്നു.

ചില സ്ഥലങ്ങള്‍ (Locations) തന്നെ പ്രീമിയമൈസേഷന് സഹായകരമാകും. ഒരു ആഡംബര (Posh) ലോക്കഷനിലുള്ള ബിസിനസിനോടുള്ള ഉപഭോക്താക്കളുടെ സമീപനം വ്യത്യസ്തമായിരിക്കും. അവിടെ നിന്നും വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഗുണമേന്മ അവര്‍ പ്രതീക്ഷിക്കുന്നു. അതിനൊപ്പം തന്നെ പ്രീമിയം വില നല്‍കാനും അവര്‍ തയ്യാറാകുന്നു. അത്തരമൊരു ലോക്കെഷനില്‍ സ്ഥിതിചെയ്യുന്ന ബിസിനസുകള്‍ക്കും ബ്രാന്‍ഡുകള്‍ക്കും ഒരു പ്രീമിയം പരിവേഷം ലഭിക്കുന്നു.

പ്രശസ്തനായ ഒരു ഫാഷന്‍ ഡിസൈനര്‍ ഡിസൈന്‍ ചെയ്ത ഡ്രസ്സ് ഒരിക്കലും കുറഞ്ഞ വിലയ്ക്ക് വില്‍ക്കപ്പെടുന്നില്ല. ആ വസ്ത്രത്തിന്റെ മേന്മയ്ക്കും ഡിസൈനും ഉപഭോക്താക്കള്‍ വലിയ മൂല്യം കല്‍പ്പിക്കുന്നു. പ്രീമിയം വില ഈടാക്കാന്‍ ഇത് ആ ഫാഷന്‍ ഡിസൈനറെ സഹായിക്കുന്നു. ഉല്‍പ്പന്നത്തിന്റെ മേന്മ (Qulaity) ഉയര്‍ത്തുക അതിനൊപ്പം വിലയും. നിങ്ങളുടെ ഉല്‍പ്പന്നം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാവട്ടെ.

കൂടുതൽ കേൾക്കാൻ പോഡ്കാസ്റ്റ് ക്ലിക്ക് ചെയ്യൂ.

Related Articles
Next Story
Videos
Share it