EP 47: ഉയര്‍ന്നവിലയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റ് ബിസിനസ് കൂട്ടാം, സ്‌കിമ്മിംഗ് എന്ന തന്ത്രത്തിലൂടെ


വിപണിയിലേക്ക് പുതുതായി അവതരിപ്പിക്കപ്പെടുന്ന ചില ഉല്‍പ്പന്നങ്ങളുടെ വില കേട്ട് ചിലപ്പോള്‍ നിങ്ങള്‍ ഞെട്ടാറുണ്ടാകാം. എന്തുകൊണ്ടാണ് ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്ര വില എന്ന് നിങ്ങള്‍ അത്ഭുതപ്പെടാം. വില എത്ര ഉയര്‍ന്നു നിന്നാല്‍ പോലും ഇവ വാങ്ങുവാന്‍ ധാരാളം ഉപഭോക്താക്കള്‍ തയ്യാറാണ് എന്നതും കാണുവാന്‍ സാധിക്കും. ഇത്തരം ഉല്‍പ്പന്നങ്ങള്‍ നേടിയെടുക്കുവാന്‍ വേണ്ടിയുള്ള തിക്കിത്തിരക്കലുകള്‍ നിങ്ങള്‍ക്ക് വിപണിയില്‍ കാണുവാന്‍ കഴിയും.

സോണിയുടെ ഏറ്റവും പുതിയ പ്ലേ സ്റ്റേഷന്‍ വിപണിയിലേക്കെത്തുകയാണ്. ഇറങ്ങുമ്പോള്‍ തന്നെ ഇത് കയ്യടക്കുവാന്‍ ഉപഭോക്താക്കള്‍ തമ്മില്‍ മത്സരിക്കുകയാണ്. വില കൂടുതലാണ് എന്നുള്ള ചിന്തയൊന്നും അവരെ അലട്ടുന്നില്ല. വില ഒരു പ്രശ്‌നമേ ആകുന്നില്ല എന്ന് ചുരുക്കം. തങ്ങളുടെ ഗെയിമിംഗ് കണ്‍സോളുകള്‍ക്ക് ഇത്തരത്തില്‍ സോണി വിലയിടുന്നത് എന്തുകൊണ്ടാണ്? ഉയര്‍ന്ന വില ഉപഭോക്താക്കളെ പിന്തിരിപ്പിക്കാത്തത് എന്തുകൊണ്ടാണ്?
ആപ്പിളിന്റെ ഐ ഫോണിന്റെ വില ശ്രദ്ധിക്കൂ. അതും ഇതു പോലെ തന്നെയല്ലേ? കണ്ണ് തള്ളിപ്പോകുന്ന വിലയാണ് ആപ്പിള്‍ ഐ ഫോണിന് ഈടാക്കുന്നത്. പുതിയ ഫോണുകള്‍ക്ക് വളരെ ഉയര്‍ന്ന വില നിശ്ചയിക്കുകയും കാലക്രമേണ വില കുറച്ചു കൊണ്ടു വരികയും ചെയ്യുന്ന തന്ത്രമാണ് ആപ്പിളിന്റേത്. എതിരാളികള്‍ ഇല്ലാത്ത വിപണി അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കുന്നു. ലക്ഷ്വറി ബ്രാന്‍ഡ് എന്ന ഇമേജും ഇതിനെ പിന്തുണയ്ക്കുന്നു.
സാങ്കേതികത വിദ്യയില്‍ അധിഷ്ഠിതമായ ബിസിനസുകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിടുന്നത് സ്‌കിമിംഗ് (Skimming) എന്ന തന്ത്രത്തിലൂടെയാണ്. എതിരാളികളില്ലാത്ത പുതിയൊരു ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുമ്പോള്‍ അവര്‍ ഉയര്‍ന്ന വില നിശ്ചയിക്കുന്നു. കാലം കടന്നുപോകെ വില താഴ്ത്തുന്നു ഉയര്‍ന്ന വിലയുള്ള മറ്റൊരുല്‍പ്പന്നം വിപണിയിലേക്ക് കടത്തി വിടുന്നു.
സ്‌കിമിംഗ് (Skimming) പെനിട്രേഷന്‍ പ്രൈസിംഗിന് (Penetration Pricing) നേരെ വിപരീത തന്ത്രമാണ്. പെനിട്രേഷന്‍ പ്രൈസിംഗില്‍ ഏറ്റവും കുറഞ്ഞ വില ഈടാക്കുകയും വിപണിയില്‍ പടര്‍ന്നു കയറാനുമാണ് ഉല്‍പ്പന്നങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍ സ്‌കിമിംഗില്‍ ഉയര്‍ന്ന വില തന്നെയാണ് ആദ്യമേ ഈടാക്കുന്നത്. ഇതിനെ ചോദ്യം ചെയ്യാന്‍ വിപണിയില്‍ എതിരാളികളില്ല. നൂതനമായ ഉല്‍പ്പന്നത്തിന്റെ ഏറ്റവും വലിയ സവിശേഷത ഇതാണ്. ഉയര്‍ന്ന ലാഭം ഇതില്‍ നിന്നും കമ്പനികള്‍ക്ക് കരസ്ഥമാക്കാം. പോഡ്കാസ്റ്റ് കേൾക്കൂ.



Related Articles
Next Story
Videos
Share it