EP26- യു കെയിലെ ടെസ്‌കോ സ്‌റ്റോറുകള്‍ വില്‍പ്പന കൂട്ടിയ ഈ തന്ത്രം നിങ്ങള്‍ അറിഞ്ഞിരിക്കണം

Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn

യു കെയിലെ ടെസ്‌കൊ സ്റ്റോറുകള്‍ (Tesco Stores) തങ്ങളുടെ വില്‍പ്പന വിവരങ്ങള്‍ (Sales Data) വിശകലനം ചെയ്തപ്പോള്‍ വളരെ രസകരമായ ഒരു സംഭവം കണ്ടെത്തി. സ്റ്റോറുകളില്‍ കുട്ടികള്‍ക്കായുള്ള നാപ്കിനുകള്‍ വാങ്ങുവാന്‍ എത്തുന്നവരില്‍ ഭൂരിഭാഗം പേരും പുരുഷന്മാകുന്നു. ഈയൊരു വസ്തുതയില്‍ കൂടുതല്‍ പഠനം നടത്തിയപ്പോള്‍ അവര്‍ക്ക് മനസ്സിലായത് സ്തീകളെ വീട്ടില്‍ കുട്ടികളെ പരിചരിക്കുവാന്‍ അനുവദിച്ചു കൊണ്ട് പുരുഷന്മാര്‍ കുട്ടികള്‍ക്കായുള്ള നാപ്കിനുകള്‍ വാങ്ങുവാന്‍ സ്റ്റോറില്‍ എത്തുന്നുവെന്നുള്ളതാണ്. ഇത്തരമൊരു ഷോപ്പിംഗ് ട്രെന്‍ഡ് കണ്ടെത്തിയപ്പോള്‍ ടെസ്‌കൊ സ്റ്റോര്‍ ചെയ്തതെന്തെന്നറിയാമോ? അവര്‍ തങ്ങളുടെ സ്റ്റോറുകളില്‍ ബിയറും സ്‌നാക്കുകളും പ്രദര്‍ശിപ്പിക്കുവാന്‍ ആരംഭിച്ചു. കുട്ടികളുടെ നാപ്കിനുകള്‍ ഇരിക്കുന്ന സ്ഥലത്തിന് തൊട്ടരികെ തന്നെയാണ് ഇവ പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. അതിനുശേഷം സ്റ്റോറുകളിലെ മൊത്തം വില്‍പ്പനയില്‍ അതിശയകരമായ രീതിയില്‍ മാറ്റം സംഭവിച്ചു. ഈ തന്ത്രമാണ് ഇത്തവണത്തെ പോഡ്കാസ്റ്റില്‍ കേള്‍ക്കാം.


Related Articles
Next Story
Videos
Share it