EP13- പെനിട്രേഷന്‍ പ്രൈസിംഗ് എങ്ങനെ കച്ചവടം കൂട്ടും? ബിസിനസില്‍ ഇതെങ്ങനെ അവതരിപ്പിക്കും?


Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn

ജിയോ വിപണിയില്‍ പയറ്റിയ ഒരു തന്ത്രമുണ്ട്, സൗജന്യ സിമ്മും 4 ജി ഡാറ്റയുമായുള്ള കടന്നു വരവ്. ഇത് ഇന്ത്യന്‍ ടെലികോം രംഗത്തെ വിപ്ലവം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന സംഭവമായിരുന്നു. ഇന്റര്‍നെറ്റും ഫോണ്‍ വിളിയും ആര്‍ഭാടമായിരുന്ന ഒരു ലോകത്ത് ജിയോയുടെ വാഗ്ദാനം അവിശ്വസനീയമായിരുന്നു. സൗജന്യമായി ലഭിക്കുന്ന സൗകര്യങ്ങള്‍ കണ്ട് മറ്റ് സേവനദാതാക്കളെ ഉപേക്ഷിച്ച് ഉപഭോക്താക്കള്‍ ജിയോക്ക് പിന്നാലെ കൂടി.

ജിയോയുടെ ലക്ഷ്യം 100 ദിവസങ്ങള്‍ക്കുള്ളില്‍ 10 കോടി ഉപഭോക്താക്കളായിരുന്നു. ഇന്ന് 40 കോടിയിലധികം ഉപഭോക്താക്കളുമായി ടെലികോം രംഗം ജിയോ കീഴടക്കിയിരിക്കുന്നു. വേഗം കുറഞ്ഞ ഇന്റര്‍നെറ്റും പണം ചെലവഴിച്ചുള്ള ഫോണ്‍ വിളികളും ശീലിച്ച ഒരു ജനതയെ സൗജന്യത്തിന്റെ കൊളുത്തില്‍ കുരുക്കി ജിയോ തങ്ങളുടെ ഉപഭോക്താക്കളാക്കി മാറ്റി. ഇതാണ് 'Penetration Pricing' .
സൗജന്യമായി ഇന്റര്‍നെറ്റ് ലഭിച്ചതോടെ മൊബൈലിലും കമ്പ്യൂട്ടറിലും ചലച്ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളും യാതൊരു പരിമിതികളുമില്ലാതെ ഉപഭോക്താക്കള്‍ ആസ്വദിച്ചു തുടങ്ങി. ഗെയിമുകള്‍ ലഹരിയായി. ഇനി ഇതൊക്കെ ഉപയോഗിക്കാതെ മുന്നോട്ട് പോകുക അസാധ്യം. പണം നല്കി സേവനം ഉപയോഗിച്ചിരുന്നപ്പോള്‍ പാലിച്ചിരുന്ന അച്ചടക്കങ്ങള്‍ ഇല്ലാതെയായി. ജിയോയുടെ തന്ത്രത്തില്‍ മറ്റ് സേവനദാതാക്കള്‍ സ്തബ്ധരായി. തങ്ങളുടെ ഉപഭോക്താക്കള്‍ ജിയോയിലേക്ക് ഒഴുകുന്നത് തടുക്കാന്‍ അവര്‍ക്കായില്ല. കാരണം ജിയോ തീര്‍ത്ത ആകര്‍ഷണ വലയം അത്ര പ്രലോഭനകരമായിരുന്നു.
അനന്തമായ കാലം കുറഞ്ഞ വിലയില്‍ വില്ക്കുക എന്നതല്ല ഈ തന്ത്രത്തിന്റെ ലക്ഷ്യം. മറിച്ച് വിപണി അതിവേഗം പിടിച്ചെടുക്കുക എന്നതാണ്. വില്‍പ്പനയില്‍ മുന്നേറാന്‍ നിങ്ങള്‍ക്കും 'Penetration Pricing' പരീക്ഷിക്കാം. കേള്‍ക്കൂ.



Related Articles
Next Story
Videos
Share it