പ്രധാന എതിരാളികളെ ഇല്ലാതാക്കുന്ന ബിസിനസ് ഭീമന്മാരുടെ തന്ത്രം
കേരളത്തിലെ സൂപ്പര്‍ മാര്‍ക്കറ്റ് രംഗത്തേക്ക് പുറമേ നിന്നും കടന്നു വരുന്ന ഒരു റീറ്റെയ്ല്‍ ഭീമന് ഏറ്റവും എളുപ്പത്തില്‍ വിപണി പിടിച്ചെടുക്കാന്‍ സാധിക്കുന്നത് ഏത് തന്ത്രത്തിലൂടെയാവും? കേരളത്തില്‍ ശക്തമായ വേരുകളുള്ള, ഉപഭോക്താക്കള്‍ക്ക് സുപരിചിതമായ ഏതെങ്കിലും ഒരു ലോക്കല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയെ കൈവശപ്പെടുത്തുക എന്നതാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം. വളരെ പെട്ടെന്ന് വിപണിയില്‍ സാന്നിദ്ധ്യം ഉറപ്പിക്കുവാന്‍ സാധിക്കും അതിനൊപ്പം തന്നെ അവരുമായുള്ള മത്സരം ഇല്ലാതെയാക്കുവാനും കഴിയും. ഒരു വെടിക്ക് രണ്ടുപക്ഷി.
അഞ്ചു പൈസ വരുമാനമില്ലാതെ പതിമൂന്ന് ജീവനക്കാര്‍ മാത്രമുണ്ടായിരുന്ന ഒരു സ്റ്റാര്‍ട്ടപ്പുണ്ടായിരുന്നു. വമ്പന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്ത് വലിയ ബഹളങ്ങളില്ലാതെ അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അതിനിടയില്‍ ഒരു ഭീമന്‍ അവരെ നോട്ടമിട്ടു. ആ സ്റ്റാര്‍ട്ടപ്പിന്റെ ഭാവി സാധ്യതകൾ ആ ഭീമന്‍ കണക്കുകൂട്ടി. പൂജ്യം വരുമാനമുണ്ടായിരുന്ന ഇന്‍സ്റ്റാഗ്രാം എന്ന ആ സ്റ്റാര്‍ട്ടപ്പിനെ ഒരു ബില്ല്യണ്‍ ഡോളറിന് ഫേസ്ബുക്ക് വിഴുങ്ങി. ഇത് ആഗോള തലത്തില്‍ മുതല്‍ പ്രാദേശിക സംരംഭക മേഖലകളില്‍ പോലും ദൃശ്യമാണ്. ഇത് ഒരു തന്ത്രമാണ്, എതിരാളികളെ കൈവശപ്പെടുത്തല്‍ (Buying the Competition). കേള്‍ക്കാം.