Begin typing your search above and press return to search.
ഫിൻസ്റ്റോറി EP-04: ആദ്യ കാര്‍ പരസ്യം ഇറങ്ങിയത് 123 വര്‍ഷം മുമ്പ്, ആ കഥ കേള്‍ക്കാം
നമ്മളെ ഏറ്റവും അധികം സ്വാധീനിക്കുന്ന ഒരു കാര്യം എന്താണെന്ന് ചോദിച്ചാല്‍ പല ഉത്തരങ്ങള്‍ കിട്ടിയേക്കാം. അധികം ആരും സമ്മതിച്ചില്ലെങ്കില്‍ കൂടി അത് പരസ്യമാണ് എന്നതാണ് യാതാര്‍ത്ഥ്യം. നിസാരമെന്ന് തോന്നുന്ന മിഠായി മുതല്‍ നമ്മുടെ ജീവിതത്തിലെ ഓരോ തെരഞ്ഞെടുപ്പിനെയും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരസ്യങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ഇത്തവണ ഫിന്‍സ്റ്റോറി പറയുന്നതും ഒരു പരസ്യത്തെ കുറിച്ചാണ്. ലോകത്തെ ആദ്യ കാര്‍ പരസ്യത്തെക്കുറിച്ച്.
ഇക്കാലത്തിനിടെ കാറുകളുടെ നിരവധി പരസ്യങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. പലരും സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, പത്രത്തില്‍ വന്നിരുന്ന കാറുകളുടെ പരസ്യങ്ങള്‍ വെട്ടിയെടുത്ത് സൂക്ഷിച്ചിട്ടും ഉണ്ടാവും. ഇത്രയേറെ പരസ്യങ്ങള്‍ കണ്ടിട്ടും, ഏതായിരിന്നിരിക്കും ലോകത്ത് ആദ്യമായി പരസ്യം നല്‍കിയ കാര്‍ കമ്പനി എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ..?
ആദ്യ മോട്ടോര്‍ കാര്‍ പരസ്യം ഇറങ്ങിയിട്ട് 123 വര്‍ഷങ്ങള്‍ കഴിഞ്ഞു. 'dispense with a horse' അഥവാ 'കുതിരകളോട് വിടപറയാം' എന്ന തലവാചകത്തോടെ 1898 ജൂലൈ 30ന് സൈന്റിഫിക് അമേരിക്കനിലാണ് ലോകത്ത് ആദ്യമായി ഒരു കാറിന്റെ പരസ്യം അച്ചടിച്ച് വരുന്നത്. ഫിന്‍സ്റ്റോറിയിലേക്ക് സ്വാഗതം.
Next Story
Videos