EP32- ഹാപ്പിസോക്‌സിന്റെ തന്ത്രം കേള്‍ക്കൂ, വ്യത്യസ്തരായാല്‍ വിപണി കീഴടക്കുന്നതെങ്ങനെയെന്നറിയാം



Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn

Dr സുധീര്‍ ബാബു എഴുതിയ ബിസിനസ് തന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ഈ പോഡ്കാസ്റ്റ് സീരീസില്‍ ബിസിനെസിലെ വ്യത്യസ്തത അഥവാ വിഭിനാത്വത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. വിപണി പിടിക്കാന്‍ ഹാപ്പി സോക്‌സ് ചിന്തിച്ചത് തികച്ചും വേറിട്ട രീതിയിലാണ്. സാധാരണ ലൈറ്റ് കളറുകള്‍ അല്ലാതെ കണ്ണഞ്ചിപ്പിക്കുന്ന അസാധാരണ നിറങ്ങളും അതിശയിപ്പിക്കുന്ന രൂപകല്പ്പനയും (Design) സമന്വയിപ്പിച്ച സര്‍ഗ്ഗാത്മകതയില്‍ സോക്‌സ് നിര്‍മാണം. ലോകവിപണിയില്‍ ഹാപ്പി സോക്‌സ് എന്ന സ്വീഡിഷ് കമ്പനിയുടെ പ്രത്വേകതയും ഇതാണ്.
ഹാപ്പിസോക്‌സിന്റെ വിപണി ഇന്ന് 90 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്നു. എന്താണ് അവരുടെ വിജയ രഹസ്യം എന്ന് ചൂഴ്ന്നു നോക്കിയാല്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്നത് ഹാപ്പിസോക്‌സിന്റെ ഉത്പന്നങ്ങള്‍ക്കുള്ള വ്യത്യസ്തതയാണ്. എതിരാളികള്‍ ഒരേ രീതിയില്‍ ചിന്തിക്കുമ്പോള്‍ ഹാപ്പിസോക്‌സ് വിഭിന്നമായി ചിന്തിക്കാന്‍ ശ്രമിക്കുന്നു. അവരുടെ ഉപഭോക്താക്കള്‍ ഇന്ന് ആ ബ്രാന്‍ഡ് അണിയുന്നതില്‍ ആനന്ദിക്കുന്നു, അഭിമാനിക്കുന്നു. വിപണിയുടെ മനസിനെ എളുപ്പം കീഴടക്കാവുന്ന ആഗ്‌നേയാസ്ത്രമാണ് വിഭിന്നത്വം (Differentiation) എന്ന തന്ത്രം. കലുഷിതമായ, രൂക്ഷമത്സരം നിറഞ്ഞു നില്ക്കുന്ന വിപണിയിലേക്ക് എതിരാളികളുടെ ഉത്പന്നങ്ങളുടേത് പോലെ സമാനമായവയുമായി കടന്നു ചെന്നാല്‍ വിജയിക്കുവാനുള്ള സാധ്യത വിരളമാണ്. വിഭിന്നത്വം അഥവാ വ്യത്യസ്തത വിജയതന്ത്രമായി മാറുന്നതിവിടെയാണ്. വ്യത്യസ്തമായ അനുഭവം പ്രദാനം ചെയ്യുന്ന ഉത്പന്നങ്ങളെ ഉപഭോക്താക്കള്‍ നെഞ്ചോട് ചേര്‍ക്കുന്നു.
കേള്‍ക്കാം ഈ തന്ത്രം


Related Articles
Next Story
Videos
Share it