Begin typing your search above and press return to search.
EP33- ഹൈടെക് ആകും മുമ്പ് അറിഞ്ഞിരിക്കണം 'ലോ ടെക്‌നോളജി'
Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn
അന്നയും വര്‍ക്കിയും ബാംഗ്ലൂരില്‍ താമസം ആരംഭിച്ചു. ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത് നഗരത്തിലെ തിരക്കുകളില്‍ നിന്നൊക്കെ ഒഴിഞ്ഞ പ്രശാന്തമായ ഒരിടത്താണ്. ഫ്‌ളാറ്റില്‍ കുടിയേറിക്കഴിഞ്ഞ് ഏകദേശം ഒരു മാസം കഴിഞ്ഞപ്പോള്‍ അന്ന വര്‍ക്കിയോട് ഒരാവശ്യം ഉന്നയിച്ചു ''നമുക്കൊരു അമ്മിക്കല്ല് വാങ്ങണം.'' വര്‍ക്കി അത്ഭുതപ്പെട്ടു ''ഇവിടെ മിക്‌സി ഉണ്ടല്ലോ പിന്നെന്തിനാണ് അമ്മിക്കല്ല്.'' ''എല്ലാം മിക്‌സിയില്‍ അരച്ചാല്‍ ശരിയാവില്ല. ചിലതിനൊക്കെ അമ്മിക്കല്ല് തന്നെ വേണം.'' അന്ന മറുപടി പറഞ്ഞു.
ടെക്‌നോളജി വിദഗ്ധയായ ഭാര്യയെ നോക്കി ചിരിച്ച് വര്‍ക്കി ആമസോണ്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറന്ന് അമ്മിക്കല്ല് സെര്‍ച്ച് ചെയ്തു. അതാ വരുന്നു വിവിധ അളവുകളില്‍, വിലകളില്‍ വ്യത്യസ്തങ്ങളായ അമ്മിക്കല്ലുകള്‍. വര്‍ക്കി ഒരെണ്ണം ഓര്‍ഡര്‍ ചെയ്തു.
ഹൈ ടെക്‌നോളജിയുടെ കാലഘട്ടത്തില്‍ പോലും തികച്ചും അപരിഷ്‌കൃതമെന്ന് തോന്നുന്ന ആധുനികമല്ലാത്ത സങ്കേതങ്ങള്‍ അല്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ തേടുന്ന ഉപഭോക്താക്കളുണ്ട്. ആധുനിക സാങ്കേതികതയുടെ സങ്കീര്‍ണ്ണതകളില്ലാത്ത, ലളിതമായ ഉപകരണങ്ങള്‍ അവര്‍ ഇഷ്ടപ്പെടുന്നു. ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യാത്ത ഉപകരണങ്ങള്‍ തങ്ങളുടെ സ്വകാര്യതയെ സംരക്ഷിക്കുന്നു എന്ന് വിശ്വസിക്കുന്ന ഉപഭോക്താക്കള്‍ അത്തരം ഉത്പന്നങ്ങളെ ആശ്രയിക്കുന്നു. അതായത് ആധുനിക സാങ്കേതികവിദ്യയുടെ ലോകത്തില്‍ പോലും കുറഞ്ഞ സാങ്കേതികതയുള്ള (Low Technology) ഉല്‍പ്പന്നങ്ങളെ തേടുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കളുണ്ട്.
ടെക്‌നോളജി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.എന്നാല്‍ ഹൈ ടെക്‌നോളജിയില്‍ മാത്രമല്ല ബിസിനസ് സാധ്യതകള്‍ അടങ്ങിയിരിക്കുന്നത്. ലോ-ടെക്‌നോളജി (Low Technology)യിലും നമുക്ക് ബിസിനസ് അവസരങ്ങള്‍ കണ്ടെത്താന്‍ കഴിയും. അതിനെപ്പറ്റിയാണ് ഇന്ന് പറയുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel
Next Story
Videos