Begin typing your search above and press return to search.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നേട്ടമുണ്ടാക്കാന്‍ അറിയേണ്ട അഞ്ചു കാര്യങ്ങള്‍
എക്കാലവും മലയാളിയുടെ നിക്ഷേപ മാര്‍ഗങ്ങളില്‍ മുന്‍പന്തിയിലാണ് റിയല്‍ എസ്റ്റേറ്റ് മേഖല. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തില്‍ നിന്ന് കൂടുതല്‍ നേട്ടം ഉറപ്പാക്കണമെങ്കില്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. വസ്തുവിന്റെ ലൊക്കേഷന്‍, ഡിസൈന്‍ തുടങ്ങി പല കാര്യങ്ങള്‍. ഇതാ വസ്തു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍.
വസ്തുവിന്റെ ലൊക്കേഷന്‍: റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിക്കുമ്പോള്‍ ഏറ്റവുുമാദ്യം ശ്രദ്ധിക്കേണ്ടത് വസ്തു എവിടെയാണ് എന്നതാണ്. അത്യാവശ്യ സൗകര്യങ്ങളെല്ലാം തൊട്ടടുത്ത് ലഭിക്കുന്ന സ്ഥലമായിരിക്കണം അത്. സ്‌കൂള്‍, മാര്‍ക്കറ്റ,് ഓഫീസുകള്‍, എയര്‍പോര്‍ട്ട് തുടങ്ങിയവ എളുപ്പത്തില്‍ എത്താനാവുന്ന സ്ഥലത്തായിരിക്കണം. മറ്റിടങ്ങളുമായി നല്ല കണക്ടിവിറ്റിയും അത്യാവശ്യമാണ്.
വസ്തുവിന്റെ ഡിസൈന്‍: അപ്പാര്‍ട്ടുമെന്റുകളോ കൊമേഴ്‌സ്യല്‍ കെട്ടിടങ്ങളോ ആകുമ്പോള്‍ അവയുടെ ഡിസൈന്‍ കൂടി പ്രധാനമാണ്. മികച്ച ആര്‍ക്കിടെക്ടിന്റെ നേതൃത്വത്തില്‍ നല്ല രീതിയില്‍ നിര്‍മിച്ച കെട്ടിടത്തിന് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. പ്രീമിയം നിലവാരത്തിലുള്ള നിര്‍മാണ വസ്തുക്കള്‍ കൂടിയാകുമ്പോള്‍ പരിപാലന ചെലവുകള്‍ കുറയുമെന്നത് വസ്തുവിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും.
വസ്തുവിന്റെ ഗുണനിലവാരം: മികച്ച നിര്‍മാണ രീതി പിന്തുടര്‍ന്ന് നിര്‍മിച്ച വസ്തുക്കള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗുണനിലവാരത്തോടെ നിര്‍മിക്കപ്പെടുന്നവ കൂടുതല്‍ ഈട് നില്‍ക്കുകയും പരിപാലന ചെലവ് കുറയുകയും ചെയ്യുമെന്ന് നിക്ഷേപകരെ ആകര്‍ഷിക്കും.
വാടക വരുമാനം: വസ്തുവില്‍ നിന്ന് എന്ത് വരുമാനം നേടാനാകുമെന്ന് നിക്ഷേപകര്‍ പരിഗണിക്കും. മികച്ച സ്ഥലത്ത് നല്ല രീതിയില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന കെട്ടിടത്തിന് വാടകയിനത്തില്‍ നല്ല വരുമാനം പ്രതീക്ഷിക്കാം. അത്തരത്തിലുള്ള വസ്തുക്കളിന്മേലുള്ള നിക്ഷേപം മികച്ച നേട്ടം നല്‍കുകയും ചെയ്യും.
പെട്ടെന്ന് വിറ്റുപോകാവുന്നവ: വിറ്റുപോകാന്‍ പ്രയാസമുള്ള വസ്തുക്കള്‍ക്ക് ആവശ്യക്കാര്‍ കുറവായിരിക്കുമല്ലോ. ലൊക്കേഷന്‍, ഭൂമിയുടെ വില വര്‍ധിക്കാനുള്ള സാധ്യത, പ്രാദേശിക ആവശ്യക്കാര്‍ തുടങ്ങിയ ഘടകങ്ങളെല്ലാം വസ്തു വിറ്റുപോകുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. വസ്തു വാങ്ങുമ്പോള്‍ ഇത്തരത്തിലുള്ള ഘടകങ്ങള്‍ കൂടി നോക്കുന്നത് നിക്ഷേപം ലാഭകരമായിരിക്കാന്‍ സഹായിക്കും.
വസ്തുവിന്റെ ട്രാക്ക് റെക്കോര്‍ഡ് കൂടി വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അവസാനം നടന്ന കൈമാറ്റത്തില്‍ നല്‍കപ്പെട്ട തുക, ആര് വിറ്റു തുടങ്ങിയവയൊക്കെ വസ്തുവിന്റെ വില്‍പ്പനയില്‍ പ്രധാനമാണ്.
Next Story