construction
construction

ഈ റിയല്‍റ്റി വമ്പനില്‍ നിക്ഷേപം നടത്തി എച്ച്ഡിഎഫ്‌സി

ഫുള്‍-സ്റ്റാക്ക് മാര്‍ക്കറ്റിംഗ്, സെയില്‍സ് പ്ലാറ്റ്ഫോം വഴി എന്‍ഡ്-ടു-എന്‍ഡ് പ്രോഡക്ട്-ടു-മാര്‍ക്കറ്റ് സേവനങ്ങളാണ് ഈ കമ്പനി നല്‍കുന്നത്
Published on

റിയല്‍ എസ്റ്റേറ്റ് സേവന കമ്പനിയായ സനാഡു റിയല്‍റ്റിയില്‍ നിക്ഷേപവുമായി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാവായ എച്ച്ഡിഎഫ്‌സിയും അതിന്റെ അനുബന്ധ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയും. ഏതാനും ഓഹരികള്‍ സ്വന്താക്കി ഏകദേശം ആയിരം കോടിയുടെ നിക്ഷേപമാണ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നിക്ഷേപം സനാഡു റിയല്‍റ്റിയുടെ നിലവിലെ പദ്ധതികളുടെ വിപുലീകരണവും പ്രൊപ്രൈറ്ററി ടെക് പ്ലാറ്റ്ഫോമുകള്‍ വികസിപ്പിക്കുന്നതിനും ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഇടപാടുകള്‍ എച്ച്ഡിഎഫ്സിയും സനാഡുവും സ്ഥിരീകരിച്ചെങ്കിലും ഡീല്‍ വലുപ്പത്തെയും മൂല്യനിര്‍ണ്ണയത്തെയും കുറിച്ച് പ്രതികരിക്കാന്‍ ഇരുവരും വിസമ്മതിച്ചു. അടുത്തിടെ, എച്ച്ഡിഎഫ്സിയുടെ അനുബന്ധ സ്ഥാപനമായ എച്ച്ഡിഎഫ്സി ക്യാപിറ്റല്‍ അഡൈ്വസേഴ്സും റിയല്‍ എസ്റ്റേറ്റ് ഇക്കോസിസ്റ്റത്തിന്റെ നേട്ടത്തിനായി റിയല്‍ എസ്റ്റേറ്റ് ഡിജിറ്റല്‍ സൗകര്യ ദാതാക്കളായ ലോയലി ഐടി സൊല്യൂഷനിലും നിക്ഷേപം നടത്തിയിരുന്നു.

2016ല്‍ സ്ഥാപിതമായ, സനാഡു റിയല്‍റ്റി അതിന്റെ ഉടമസ്ഥതയിലുള്ള ഫുള്‍-സ്റ്റാക്ക് മാര്‍ക്കറ്റിംഗ്, സെയില്‍സ് പ്ലാറ്റ്ഫോം വഴി എന്‍ഡ്-ടു-എന്‍ഡ് പ്രോഡക്ട്-ടു-മാര്‍ക്കറ്റ് സേവനങ്ങളാണ് നല്‍കുന്നത്. ഇതിലൂടെ റിയല്‍ എസ്റ്റേറ്റ് ഇക്കോസിസ്റ്റത്തിന്റെ മുഴുവന്‍ വരുമാന ഉല്‍പാദന ഭാഗവും കമ്പനിക്ക് തന്നെയാണ് ലഭിക്കുന്നത്.

മുംബൈ ആസ്ഥാമായുള്ള കമ്പനി ഹിരാനന്ദാനി ഗ്രൂപ്പ്, റണ്‍വാള്‍ ഗ്രൂപ്പ്, ടാറ്റ റിയല്‍റ്റി & ഇന്‍ഫ്രാസ്ട്രക്ചര്‍, അജ്മീര ഗ്രൂപ്പ്, റൗണക് ഗ്രൂപ്പ്, പരഞ്ജാപെ സ്‌കീംസ്, കുമാര്‍ പ്രോപ്പര്‍ട്ടീസ് എന്നിവയുള്‍പ്പെടെ 36 റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ 55-ലധികം പ്രോജക്ടുകളുടെ ഭാഗമായിട്ടുണ്ട്. 2021-22 ല്‍ കമ്പനിയുടെ വില്‍പ്പന 2,000 കോടി രൂപയിലധികമായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com