14 ശതമാനം വര്‍ധന, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപം ഉയര്‍ന്നു

ജൂണ്‍ വരെ 2.6 ബില്യണ്‍ ഡോളറിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപമാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് ഒഴുകിയെത്തിയത്

ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് (Real Estate) മേഖലയ്ക്ക് കരുത്ത് പകര്‍ന്ന് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍. 2022 ലെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപം 14 ശതമാനമാണ് ഉയര്‍ന്നത്. ഈ വര്‍ഷം ജൂണ്‍ വരെ 2.6 ബില്യണ്‍ ഡോളറിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപമാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് ഒഴുകിയെത്തിയത്.

കോവിഡ് (covid19) സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്ന് ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല തിരിച്ചുവരുന്നതില്‍ നിക്ഷേപകര്‍ ആവേശഭരിതരാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. െ്രെതമാസാടിസ്ഥാനത്തില്‍, 2022 ലെ രണ്ടാം പാദത്തിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപവും കുത്തനെ ഉയര്‍ന്നു.
ഓഫീസ് രംഗമാണ് നിക്ഷേപത്തില്‍ മുന്നിലുള്ളത്. 48 ശതമാനവും ഓഫീസ് മേഖലയിലെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമാണ്. കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ഓഫീസ് മേഖലയിലെ ഡിമാന്റ് ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
നിക്ഷേപത്തില്‍ ഡെല്‍ഹി എന്‍സിആര്‍ 35 ശതമാനവും മുംബൈയില്‍ 11 ശതമാനവും ചെന്നൈയില്‍ 10 ശതമാനം വിഹിതവും നേടി.


Related Articles
Next Story
Videos
Share it