പുരോഗതി സമർപ്പിക്കാത്ത 222 പദ്ധതികൾക്ക് കെ-റെറ നോട്ടിസ്

ത്രൈമാസ പുരോഗതി റിപ്പോര്‍ട്ട് സുതാര്യതയുടെ മുഖ്യ ഘടകം
പുരോഗതി സമർപ്പിക്കാത്ത 222 പദ്ധതികൾക്ക് കെ-റെറ നോട്ടിസ്
Published on

രണ്ടാം ത്രൈമാസ പുരോഗതി ഓൺലൈനായി സമർപ്പിക്കാത്ത 222 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് കേരള റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) കാരണം കാണിക്കൽ നോട്ടിസ് അയച്ചു. ആകെ 617 പദ്ധതികളാണ് ത്രൈമാസ പുരോഗതി റിപ്പോർട്ട് സമർപ്പിക്കേണ്ടിയിരുന്നത്. അവയിൽ 395 പദ്ധതികളുടെ ത്രൈമാസ പുരോഗതി കെ-റെറ പോർട്ടലിൽ സമർപ്പിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയിട്ടുള്ള 222 പദ്ധതികള്‍ക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്.

കെ-റെറ നിയമപ്രകാരം ത്രൈമാസ പുരോഗതി റിപ്പോര്‍ട്ട് ഉപഭോക്താക്കള്‍ക്കും പ്രൊമോട്ടര്‍മാര്‍ക്കുമിടയിലെ സുതാര്യത ഉറപ്പു വരുത്തുന്ന പ്രധാന ഘടകമാണ്. കെ-റെറ വെബ്‌സൈറ്റ് വഴി ത്രൈമാസ പുരോഗതി റിപ്പോര്‍ട്ട് ലഭിക്കുക എന്നത് റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളില്‍ നിന്ന് യൂണിറ്റുകള്‍ വാങ്ങാനുദ്ദേശിക്കുന്നവരുടെ അവകാശവും കൂടിയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com