Begin typing your search above and press return to search.
ഒരു ലക്ഷം രൂപയിൽ താഴെയുള്ള എല്ലാ സ്റ്റാമ്പ് പേപ്പറുകൾക്കും കേരളത്തില്‍ ഇ-സ്റ്റാമ്പിംഗ് നിലവില്‍ വന്നു, സമ്പൂർണ്ണ ഇ-സ്റ്റാമ്പിംഗ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള സ്റ്റാമ്പ് പേപ്പറുകൾക്കുള്ള ഇ-സ്റ്റാമ്പിംഗ് സംസ്ഥാനത്ത് നിലവിൽ വന്നു. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഇ-സ്റ്റാമ്പിംഗ് നേരത്തെ നടപ്പാക്കിയിരുന്നു. ഇതോടെ സമ്പൂർണ ഇ-സ്റ്റാമ്പിംഗ് സംവിധാനത്തിലേക്ക് മാറുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി.
സംസ്ഥാനത്തെ സ്റ്റാമ്പ് പേപ്പർ സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് നടപടി. പരമ്പരാഗത പേപ്പർ അധിഷ്ഠിത സ്റ്റാമ്പുകളെ അപേക്ഷിച്ച് നിരവധി ആനുകൂല്യങ്ങളാണ് ഇ-സ്റ്റാമ്പ് പേപ്പറുകൾ നല്‍കുന്നത്.
വ്യാജ സ്റ്റാമ്പ് പേപ്പറുകളുടെ സാധ്യത ഇല്ലാതാക്കാൻ കഴിയും, സ്റ്റാമ്പിനായി അടച്ച തുകയുടെ വിശദാംശങ്ങൾ ഓൺലൈനിൽ പരിശോധിക്കാം തുടങ്ങിയവ ഇ-സ്റ്റാമ്പിംഗിൻ്റെ പ്രയോജനങ്ങളാണ്.
വെണ്ടർമാർക്ക് അവരുടെ കൈവശമുള്ള ഫിസിക്കൽ സ്റ്റാമ്പ് പേപ്പറുകളുടെ ശേഷിക്കുന്ന സ്റ്റോക്ക് വിൽക്കാൻ 2025 മാർച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ തീയതിക്ക് ശേഷം, ഒരു ലക്ഷം രൂപയിൽ താഴെയുള്ള സ്റ്റാമ്പ് പേപ്പറുകൾ ഉൾപ്പെടുന്ന എല്ലാ ഇടപാടുകൾക്കും ഇ-സ്റ്റാമ്പിംഗ് മാത്രമാണ് അനുവദിക്കുക.
രജിസ്ട്രേഷൻ വകുപ്പിൻ്റെ https://pearl.registration.kerala.gov.in വെബ്സൈറ്റില്‍ കയറി സബ് രജിസ്ട്രാർ ഓഫീസ് തിരഞ്ഞെടുത്ത് ഇ-സ്റ്റാമ്പിംഗ് ഉപയോഗിച്ച് സെയിൽ ഡീഡുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://estamp.kerala.gov.in അല്ലെങ്കിൽ https://pearl.registration.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിച്ച് ഉപയോക്താക്കള്‍ക്ക് ഇ-സ്റ്റാമ്പുകളുടെ ആധികാരികത പരിശോധിക്കാം.
Next Story
Videos