'കൊട്ടക്കും' 'ദി ഗാർഡിയൻസും' റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരുമിക്കുന്നു.

'കൊട്ടക്കും' 'ദി ഗാർഡിയൻസും 'റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരുമിച്ച് പ്രവർത്തിക്കും.ഈ മേഖലയിലെ പദ്ധതികൾക്കു വായ്പ ഉൾപ്പെടെയുള്ള സഹായങ്ങൾ ഈ സംയുക്ത സംരംഭത്തിന്റെ നേതൃത്വത്തിൽ നൽകും.

ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന കൊട്ടക്കും റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയായ ദി ഗാർഡിയൻസും ചേർന്ന് രൂപീകരിച്ച കൊട്ടക് റിയാൽറ്റി ഫണ്ട് 2000 കോടി രൂപ ഈ മേഖലയിലെ വായ്‌പ്പക്കായി നീക്കിവച്ചിട്ടുണ്ട്.
പ്രധാനമായും ഇടത്തരം ഡെവലപ്പർമാരെയും ഭൂവുടമകളെയും ഉദ്ദേശിച്ചാണ് ഈ വായ്‌പ്പകൾ നൽകുന്നത്. ഇവരുടെ ആസ്തികൾ വികസിപ്പിക്കുന്നതിനും ധനസമ്പാദനം കൂടുതൽ സുഗമമാക്കുന്നതിനും ഈ ഫണ്ടിലൂടെ സഹായിക്കുമെന്ന് ഇരു കമ്പനികളും കരുതുന്നു.
ഈ മേഖലയിൽ നിക്ഷേപകരെ കണ്ടെത്തി അവർക്കു വേണ്ട ധന സഹായങ്ങൾ നൽകുവാനും പദ്ധതിയിട്ടിട്ടുണ്ട്.
ഇതുവഴി റിയൽഎസ്റ്റേറ്റ് കച്ചവടത്തിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിക്ഷേപകരെയും റിയൽ എസ്റ്റേറ്റ് കച്ചവടക്കാരെയും സഹായിക്കും.
സർക്കാർ കണക്കുകൾ പ്രകാരം 4.58 ലക്ഷം മുടങ്ങിക്കിടക്കുന്ന ഭവന യൂണിറ്റുകൾ രാജ്യത്തുടനീളമുണ്ട്. കൊട്ടക്-ഗാർഡിയൻ സംയുക്ത സംരംഭം ഈ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനും പിന്തുണ നൽകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it