രണ്ട് മാസം അഡ്വാന്‍സ് വാടക ഉള്‍പ്പെടെ പുതുക്കിയ വാടക നിയമം; നിങ്ങളറിയേണ്ട കാര്യങ്ങള്‍
വാടക ഉടമ്പടികരാര്‍ സമയത്ത് മുന്‍കൂറായി രണ്ട് മാസത്തെ വാടക മാത്രമേ വാങ്ങാവൂ എന്നതുള്‍പ്പെടെ പുതുക്കിയ വാടക നിയമത്തിന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു. പുതിയ മാതൃകാ കുടിയായ്മ നിയമം അഥവാ മോഡല്‍ ടെനന്‍സി ആക്റ്റ് പ്രകാരം വാടക സാമസക്കാര്‍ക്കും ഉടമസ്ഥര്‍ക്കും കൂടുതല്‍ നിയമ പരിരക്ഷ നടപ്പാകും. രാജ്യത്തുടനീളമുള്ള വാടക ഭവനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനും പ്രായോഗിക പ്രശ്‌നപരിഹാരത്തിനും ന്യായവിലയ്ക്കും നിയമം സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. പുതുക്കിയ വാടക നിയമത്തിലെ മാറ്റങ്ങളും അവ എങ്ങനെ പ്ര.ാേജനമാകുമെന്നും അറിയാം:-
താമസ ആവശ്യത്തിനാണെങ്കില്‍ 2 മാസത്തെ വാടകയേ മുന്‍കൂര്‍ ഡെപ്പോസിറ്റായി വാങ്ങാവൂ.
താമസ ആവശ്യത്തിനല്ലാത്ത കെട്ടിടങ്ങള്‍ക്ക് ആറ് മാസത്തെ വാടക വരെ മുന്‍കൂറായി വാങ്ങാനാകും.
കരാറിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി മാത്രമേ വാടക കൂട്ടാന്‍ കഴിയൂ. അല്ലെങ്കില്‍ മൂന്ന് മാസം മുന്‍പ് രേഖാമൂലം അറിയിക്കണം.
സംസ്ഥാനങ്ങള്‍ക്ക് മാതൃക വാടക നിയമം അതേപടി അംഗീകരിക്കുകയോ, നിലവിലെ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരികയോ ചെയ്യാം.
തര്‍ക്ക പരിഹാരത്തിന് പ്രത്യേക കോടതികള്‍ വേണം. ഭവന നിര്‍മ്മാണത്തെ ഔപചാരിക വിപണിയിലേക്ക് ക്രമേണ മാറ്റുന്നതിലൂടെ, വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങളെ സ്ഥാപനവല്‍ക്കരിക്കാന്‍ മാതൃകാ കുടിയായ്മ നിയമം സഹായിക്കും.
രാജ്യത്ത് ഊര്‍ജ്ജസ്വലവും സുസ്ഥിരവും സമഗ്രവുമായ വാടക റിയല്‍ എസ്റ്റേറ്റ് വിപണി സൃഷ്ടിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം.
എല്ലാ വരുമാനക്കാര്‍ക്കും അനുയോജ്യമായ വാടക ഭവനങ്ങളുടെ ശേഖരം സൃഷ്ടിക്കാന്‍ കഴിയും.