Begin typing your search above and press return to search.
26 ശതമാനത്തിന്റെ ഇടിവ്, ഓഫീസ് സ്പെയ്സ് ഡിമാന്റ് കുറഞ്ഞു
രാജ്യത്തെ ഏഴ് പ്രധാന നഗരങ്ങളിലെ ഓഫീസ് സ്പെയ്സ് ഡിമാന്റ് (Office Space Demand) കുത്തനെ കുറഞ്ഞു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഈ നഗരങ്ങളിലെ ഓഫീസ് സ്പെയ്സ് വാടക രംഗത്ത് 26 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 8.5 ദശലക്ഷം ചതുരശ്ര അടി മാത്രമാണ് നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഡല്‍ഹി-എന്‍സിആര്‍, മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത എന്നീ ഏഴ് നഗരങ്ങളില്‍ ഓഫീസ് ആവശ്യങ്ങള്‍ക്കായി വാടകയ്‌ക്കെടുത്തത്. ഈ വര്‍ഷം ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 11.55 ദശലക്ഷം ചതുരശ്ര അടിയായിരുന്നു ഇവിടങ്ങളില്‍ വാടകയ്ക്കായി നല്‍കിയത്.
എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ കാലയളവിലെ 2.98 ദശലക്ഷം ചതുരശ്ര അടിയേക്കാള്‍ മൂന്ന് മടങ്ങ് വര്‍ധനവാണിത്. കോവിഡ് (covid19) രണ്ടാം തരംഗം കാരണം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഓഫീസ് ഡിമാന്‍ഡ് കുത്തനെ കുറഞ്ഞിരുന്നു. അര്‍ദ്ധവാര്‍ഷിക കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ലെ ആദ്യപകുതിയിലെ ഓഫീസ് വാടക ഡിമാന്റ് 2020-ലെയും 2021-ന്റെയും ഇതേ കാലയളവിനേക്കാള്‍ കൂടുതലാണ്. 2019 ലെ ആദ്യപകുതിയേക്കാള്‍ 87 ശതമാനം വര്‍ധനവാണ് ഈ വര്‍ഷത്തില്‍ ഏഴ് നഗരങ്ങളിലായി രേഖപ്പെടുത്തിയത്.
അതേസമയം, ബംഗളൂരുവിലെ ഓഫീസ് സ്പെയ്സ് ഡിമാന്റില്‍ വര്‍ധനവുണ്ടായതായി ജെഎല്‍എല്‍ ഡാറ്റ വ്യക്തമാക്കുന്നു. ബംഗളൂരുവിലെ ഓഫീസ് സ്‌പേസ് ലീസിംഗ് (Office Space Leasing) മുന്‍ പാദത്തിലെ 1.67 ദശലക്ഷം ചതുരശ്ര അടിയില്‍ നിന്ന് 2022 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 4.12 ദശലക്ഷം ചതുരശ്ര അടിയായാണ് ഉയര്‍ന്നത്. ചെന്നൈയില്‍, ജനുവരി-മാര്‍ച്ച് പാദത്തിലെ 1.21 ദശലക്ഷം ചതുരശ്ര അടിയില്‍ നിന്ന് ഏപ്രില്‍-ജൂണില്‍ 0.53 ദശലക്ഷം ചതുരശ്ര അടിയായും കുറഞ്ഞു.
Next Story