Begin typing your search above and press return to search.
സിറ്റിക്കുള്ളില്‍ അഫോഡബിള്‍ വീട്: കേരളത്തിലെ ആദ്യ റസിഡന്‍ഷ്യല്‍ പ്രോജക്ടിന് തുടക്കം കുറിച്ച് പ്രൊവിഡന്റ്
കൊച്ചി ഇടപ്പള്ളിയിലാണ് പുറവങ്കര ഗ്രൂപ്പിന്റെ സബ്‌സിഡിയറി ആയ പ്രൊവിഡന്റ് ഹൗസിംഗ് ലിമിറ്റഡിന്റെ കേരളത്തിലെ ആദ്യ പ്രോജക്ടായ പ്രൊവിഡന്റ് വിന്‍വര്‍ത്ത് വരുന്നത്
പുറവങ്കര ഗ്രൂപ്പിന്റെ പൂര്‍ണ്ണ സബ്‌സിഡിയറി ആയ പ്രൊവിഡന്റ് ഹൗസിംഗ് ലിമിറ്റഡ് കേരളത്തിലെ ആദ്യ പ്രോജക്റ്റിന് തുടക്കം കുറിക്കുന്നു. 3000 കോടി രൂപയുടെ പദ്ധതിയാണ് കൊച്ചിയില്‍ അവതരിപ്പിച്ചത്. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IFC), ഐഎഫ്‌സി എമര്‍ജിംഗ് ഏഷ്യാ ഫണ്ട് എന്നിവയില്‍ നിന്ന് പ്രൊവിഡന്റിന് മൂലധനം ലഭിക്കുന്ന നാലു പ്രോജക്റ്റുകളില്‍ ഒന്നു കൂടിയാണിത്.
ലക്ഷ്വറിയും അഫോഡബലിറ്റിയും പരസ്പരം പൊരുത്തപ്പെട്ടിരിക്കുന്നു എന്നതാണ് പ്രൊവിഡന്റ് ഹൗസിംഗിനു പിന്നിലുള്ള ചാലക ശക്തികളിലൊന്ന് എന്ന് പുറവങ്കര ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അഷീഷ് പുറവങ്കര ചൂണ്ടിക്കാട്ടി. കേരളത്തിലെ തങ്ങളുടെ ആദ്യ പ്രീമിയം അഫോഡബിള്‍ പ്രോജക്ടിന് കൊച്ചിയില്‍ തുടക്കം കുറിക്കുന്നതില്‍ തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുകയും അതോടൊപ്പം തന്നെ സാംസ്‌ക്കാരിക തലസ്ഥാനമായി സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതിനു തങ്ങള്‍ സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഈ പുതിയ നീക്കത്തിലൂടെ നഗരത്തില്‍ ഒരു നാഴികക്കല്ലു സൃഷ്ടിക്കുകയും താമസക്കാര്‍ക്കായി അതുല്യമായ ഒരു ജീവിത അനുഭവം പ്രദാനം ചെയ്യുകയുമാണ് എന്ന് അദ്ദേഹം പറഞ്ഞു.
പുറവങ്കര ഗ്രൂപ്പിന്റെ സിഇഒ അഭിഷേക് കപൂര്‍, പ്രൊവിഡന്റ് ഹൗസിങ് ലിമിറ്റഡിന്റെ സിഒഒ മല്ലാന്ന സസാലു എന്നിവര്‍ക്കൊപ്പം ഈ പ്രോജക്ട് വന്‍ വിജയമാകുമെന്ന് തനിക്കുറപ്പാണ്. കേരളത്തില്‍ തങ്ങളുടെ പുതിയ അധ്യായം ആരംഭിക്കുന്നതില്‍ താന്‍ ഏറെ ആവേശഭരിതനാണെന്നും അദ്ദേഹം പറഞ്ഞു.
വാസ്തുശില്‍പ മൂല്യങ്ങളും നഗരത്തിന്റെ ആഗ്രഹങ്ങളും സന്തുലനം ചെയ്തുള്ളതാണ് പ്രൊവിഡന്റ് വിന്‍വര്‍ത്ത് എന്ന് പുറവങ്കര ലിമിറ്റഡ് സിഇഒ അഭിഷേക് കപൂര്‍ പറഞ്ഞു. ആശയം മുതല്‍ നിര്‍മാണം വരെയുള്ള എല്ലാ തലങ്ങളിലും ഈ പദ്ധതി മലബാറിന്റെ ധനികമായ പാരമ്പര്യം ഉള്‍ക്കൊള്ളുന്നുണ്ട്. റീട്ടെയില്‍, കമേഴ്‌സ്യല്‍ ഘടകങ്ങളോടെ ഇടപ്പള്ളിയിലെ ഏറ്റവും വലിയ സമ്മിശ്ര വികസനമായിരിക്കും ഇത്. എല്ലായിപ്പോഴും എന്നതു പോലെ തങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണന എന്നത് വീടു വാങ്ങുന്നവരുടെ ജീവിത ശൈലി ഉയര്‍ത്തുകയും മികച്ചതാക്കുകയും ചെയ്യുന്ന ഗുണമേന്‍മയുള്ള വീടുകള്‍ ലഭ്യമാക്കുക എന്നതായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 13 വര്‍ഷമായി പ്രൊവിഡന്റ് ഹൗസിംഗ് ലിമിറ്റഡ് രാജ്യത്തെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്നു. പുറവങ്കര ഗ്രൂപ്പിന്റെ ലോഞ്ച് പൈപ്പ്‌ലൈനിന്റെ 42% പ്രൊവിഡന്റ് ഹൗസിംഗ് ലിമിറ്റഡ് ആണ്. ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ, ഗോവ, കൊച്ചി, കോയമ്പത്തൂര്‍, മംഗലാപുരം എന്നീ 9 നഗരങ്ങളിലായി 21 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള പ്രോജക്ടുകള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതില്‍ 12 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള പ്രോജക്ടുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറി കഴിഞ്ഞു.
Next Story
Videos