രാജ്യത്തെ വാടക വീടുകളുടെ ഡിമാന്റ് ഉയര്‍ന്നു!

രാജ്യത്തെ റെസിഡന്‍ഷ്യല്‍ വാടക വീടുകളുടെ (Residential House) ഡിമാന്റ് (Rental House Demand) കോവിഡിന് മുമ്പുള്ളതിനേക്കാള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രധാനപ്പെട്ട ഏഴ് നഗരങ്ങളിലെ വാടക വീടുകളുടെ ഡിമാന്റ് 10-20 ശതമാനം വരെ ഉയര്‍ന്നതായി അനറോക്ക് ഗ്രൂപ്പാണ് റിപ്പോര്‍ട്ട് ചെയ്തത്. മിക്കയിടങ്ങളിലും ഇത് വിതരണത്തേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കമ്പനികളും അവരുടെ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരിച്ചുവിളിച്ചതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

മുംബൈയിലും ബംഗളൂരുവിലുമാണ് വാടക വീടുകളുടെ (Rental House) ആവശ്യകതയില്‍ ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായത്. രണ്ട് നഗരങ്ങളിലും, 2019 നെ അപേക്ഷിച്ച് 15-20 ശതമാനം ഡിമാന്‍ഡ് ഉയര്‍ന്നു. ഡല്‍ഹിയില്‍ 10-15 ശതമാനവും, പൂനെയില്‍ 10-20 ശതമാനവും വര്‍ധനവാണ് രേഖപ്പെടുത്തിയത്.
കൊല്‍ക്കത്തയിലും ഹൈദരാബാദിലും വാടകവീടുകളുടെ ആവശ്യം 5-10 ശതമാനം വീതവും ചെന്നൈയില്‍ 2019-നെ അപേക്ഷിച്ച് 8-10 ശതമാനം കൂടുതലുമാണ്. ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ രാജ്യത്തെ വാടക വീടുകള്‍ക്കുള്ള തിരച്ചില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 84.4 ശതമാനവും ആദ്യ പാദത്തെ അപേക്ഷിച്ച് 29.4 ശതമാനവും വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.


Related Articles
Next Story
Videos
Share it