ഭൂമി ഇടപാടുകളും ഡിജിറ്റലായി; സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കാനും കരം അടയ്ക്കാനുമെല്ലാം ഇനിയെളുപ്പം

ലോകത്തെവിടെയിരുന്നും കേരളത്തിലെ ഭൂമി ഇടപാട് സംബന്ധമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഡിജിറ്റലായി ചെയ്യാം. ഭൂനികുതി ആപ്പ് യാഥാര്‍ത്ഥ്യമായതോടെ ആണ് കാര്യങ്ങള്‍ എളുപ്പമായത്. ഭൂമി സംബന്ധമായ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കാനും കരം അടയ്ക്കാനും ഇതിലൂടെ നിങ്ങള്‍ക്ക് കഴിയും.

നിങ്ങളുടെ അപേക്ഷയുടെ നിലവിലെ സ്റ്റാറ്റസ്,ഉദ്യോഗസ്ഥരുടെ പരിശോധന റിപ്പോര്‍ട്ട് ,തുടങ്ങിയവയെല്ലാം ഇനി ഓഫീസുകളില്‍ കയറിയിറങ്ങാതെ തന്നെ നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. റവന്യു വകുപ്പിന്റെ വെബ്‌സൈറ്റായ www.revenuekerala.gov.in ക്ലിക്ക് ചെയ്താലും ഓരോ സേവനങ്ങളും ലഭ്യമാകും.

സേവനങ്ങള്‍:

  • ഒരുതവണ പേരും ഫോണ്‍ നമ്പറും രജിസ്റ്റര്‍ ചെയ്താല്‍ തുടര്‍ന്ന് സേവനങ്ങള്‍ ലഭ്യമാകും.
  • ഓരോ വര്‍ഷവും കര അടയ്‌ക്കേണ്ട തുക എസ്എം എസിലൂടെ നിങ്ങളെ അറിയിക്കും.
  • ഫീല്‍ഡ് മെഷര്‍മെന്റ്, സ്‌കെച്ച്, തണ്ടപ്പേര് അക്കൗണ്ട്, ലൊക്കേഷന്‍ മാപ്പ് എന്നിവയ്ക്കുള്ള അപേക്ഷയും ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.
  • ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള അപേക്ഷയും ഓണ്‍ലൈനായി നല്‍കാം. സര്‍ട്ടിഫിക്കറ്റുകളും ഡൗണ്‍ലോഡ് ചെയ്തു സ്വന്തമാക്കാം .
  • യുപി ഐ, നെറ്റ് ബാങ്കിംഗ് തുടങ്ങിയ സംവിധാനങ്ങളിലൂടെ പണമടയ്ക്കാം.


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍!

  • പണം അടക്കുമ്പോള്‍ വില്ലേജ് രജിസ്റ്ററിലെ വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി ചെയ്തതില്‍ പിഴവ് ഉണ്ടോ എന്ന് പരിശോധിക്കണം.
  • കരം അടയ്ക്കാന്‍ ഭൂമി വിവരങ്ങള്‍ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തു തണ്ടപ്പേര് നമ്പര്‍, സര്‍വ്വേ നമ്പര്‍, എന്നിവ നല്‍കിയാല്‍ പരിശോധിക്കാവുന്നതാണ്.
  • ഭൂമിയുടെ വിസ്തീര്‍ണ്ണം, സര്‍വേ നമ്പര്‍ ഭൂവുടമയുടെ പേര്, തണ്ടപ്പേര് നമ്പര്‍ എന്നിവ ശരിയാണോ എന്ന് പരിശോധിച്ച് വേണം പണം അടക്കേണ്ടത്.
  • തെറ്റോ സംശയമോ ഉണ്ടെങ്കില്‍ പോര്‍ട്ടലില്‍ ഉള്ള ഐടി സെല്‍ നമ്പരില്‍ വിളിച്ച് പരാതിപ്പെടുകയോ സംശയം ധൂരീകരി ക്കുകയോ ചെയ്യാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it