ഇന്ത്യന്‍ സമ്പന്നര്‍ക്കിടയില്‍ ട്രെന്‍ഡായി വിദേശ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപങ്ങള്‍

ദുബായി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ടൊറന്റോ, സിഡ്‌നി തുടങ്ങിയ നഗരങ്ങള്‍ക്കാണ് കൂടുതല്‍ പരിഗണ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിദേശ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ 30.63 ശതമാനം ആണ് ഉയര്‍ന്നത്

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം ഉയരുകയാണ്. അതുപോലെ തെയാണ് വിദേശ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ സമ്പരുടെ എണ്ണവും. 2021-22 സാമ്പത്തിക വര്‍ഷം, ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം വിവിധ രാജ്യങ്ങളിലായി 112.90 മില്യണ്‍ ഡോളറിന്റെ വസ്തുവകകളാണ് ഇന്ത്യക്കാര്‍ വാങ്ങിയത്.

2019-20ല്‍ 86.43 മില്യ ഡോളറായിരുന്നു വിദേശ റിയല്‍ എസ്‌റ്റേറ്റ് വിപണിയിലെ നിക്ഷേപം. ഇക്കാലയളവില്‍ നിക്ഷേപത്തില്‍ ഉണ്ടായത് 30.63 ശതമാനം വര്‍ധനവാണ്. 2022-23 കാലയളവില്‍ ഈ സംഖ്യ വീണ്ടും ഉയരുമൊണ് വിലയിരുത്തല്‍. വിദേശത്ത് വസ്തുവകകള്‍ വാങ്ങുന്നതില്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരില്‍ രണ്ടാമനായ മുകേഷ് അംബാനി മുന്‍പന്തിയില്‍ തെന്നയുണ്ട്.

അടുത്തിടെയാണ് അംബാനി 163 ബില്യ ഡോളറിന്റെ (1,304 കോടി രൂപ) റെക്കോര്‍ഡ് ഇടപാടില്‍ ദുബായിയില്‍ ഒരു വില്ല സ്വന്തമാക്കിയത്. ഈ വര്‍ഷം ആദ്യം 80 മില്യണ്‍ ഡോളറിന് ദുബായില്‍ മറ്റൊരു വില്ല മേടിച്ചതിന് പുറമെ ആയിരുന്നു അംബാനിയുടെ നിക്ഷേപം. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ 600 കോടിക്ക് ഒരു ബംഗ്ലാവും അംബാനി വാങ്ങിയിരുന്നു.

ഇന്ത്യന്‍ കോടീശ്വരന്മാര്‍ വീടുവാങ്ങുമ്പോള്‍ പ്രധാന പരിഗണന നല്‍കുത് ദുബായി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ടൊറന്റോ, സിഡ്‌നി തുടങ്ങിയ നഗരങ്ങള്‍ക്കാണ്. മൂല്യം ഉയരുന്നതും വാടക വരുമാനവുമാണ് ഈ നഗരങ്ങളെ പ്രയപ്പെട്ടതാക്കുന്നത്. മുംബൈയില്‍ ഒരു അള്‍ട്ര ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റിന്റെ ചിലവ് മാത്രമെ (15-25 കോടി രൂപയ്ക്ക് മുകളില്‍) ലണ്ടനിലും ന്യൂയോര്‍ക്കിലുമൊക്കെ ഒക്കെ വീടുവാങ്ങുമ്പോഴും ആകുകയുള്ളു എന്നാണ് മേഖലയിലുള്ളവര്‍ പറയുത്.

ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങാന്‍ ധാരാളം ഇന്ത്യക്കാര്‍ സമീപിക്കാറുണ്ടെന്നാണ് റിയല്‍ എസ്റ്റേറ്റ് കമ്പനി ബരാറ്റ് ലണ്ടന്റെ (Barratt London) ഇന്റര്‍നാഷണല്‍ സെയില്‍സ് വിഭാഗം ഡയറക്ടര്‍ പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2.9-4.5 ലക്ഷം പൗണ്ട് വരെ നിക്ഷേപിക്കാന്‍ തയ്യാറായാണ് ഇന്ത്യക്കാര്‍ എക്കുന്നത്.

2-3 കോടി രൂപ മുടക്കിലുള്ള നിക്ഷേപങ്ങള്‍ക്കും വിദേശ നഗരങ്ങളില്‍ അവസരമുണ്ട്. ഗോള്‍ഡന്‍ വിസ വ്യപകമായി നല്‍കാന്‍ തുടങ്ങിയതോടെ നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി ദുബായി മാറുകയാണ്. 2 മില്യ ദര്‍ഹം (4.5 കോടി) വരെ മൂല്യമുള്ള വസ്തുവകകള്‍ ഗോള്‍ഡന്‍ വിസ ലഭിച്ചവര്‍ക്ക് രാജ്യത്ത് വാങ്ങാനാവും. മൂലധന നേട്ടങ്ങള്‍ക്ക് നികുതി ഇല്ല എന്നതും കുറഞ്ഞ നികുതി നിരക്കുമാണ് ദുബായിയെ ആകര്‍ഷകമാക്കു മറ്റൊരു ഘടകം.

ദുബായിയില്‍ ഉള്‍പ്പടെ പാര്‍പ്പിടങ്ങള്‍ വാങ്ങാന്‍ അവസരം ലഭിച്ചതോടെ കേരളത്തിന് ലഭിക്കേണ്ട വലിയൊരു ശതമാനം നിക്ഷേപം നഷ്ടമായി എന്ന് കഴിഞ്ഞ ജൂണില്‍ ധനം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ അസറ്റ് ഹോംസ് എംഡി സുനില്‍ കുമാര്‍ വി ചൂണ്ടിക്കാട്ടിയിരുന്നു. തൊഴില്‍ തേടി പോവുന്ന സാധാരണക്കാരുടെ കാര്യത്തിലേക്ക് വന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ കുടിയേറ്റം കൂടുതലും. ഇവരൊന്നും കേരളത്തിലേക്ക് തിരിച്ചുവരാനോ ഇവിടെ വീട് വാങ്ങാനോ ആഗ്രഹിക്കുന്നവര്‍ അല്ലെന്നത് ഇന്ത്യയിലെ നിക്ഷേപങ്ങളെ ബാധിച്ചേക്കാം.

Related Articles
Next Story
Videos
Share it