വന്‍ നിക്ഷേപത്തിനൊരുങ്ങി ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ്; ഉയരുന്നത് ഡ്യൂപ്ലക്‌സുകളും പെന്റ്ഹൗസുകളും

ഷപൂര്‍ജി പല്ലോന്‍ജിയുടെ (Shapoorji Pallonji) ഹൗസിംഗ് പ്ലാറ്റ്ഫോമായ ജോയ്‌വില്‍ (Joyville) പൂനെയില്‍ ഒരു പുതിയ ഭവന പദ്ധതി വികസിപ്പിക്കുന്നതിന് ഏകദേശം 750 കോടി രൂപ നിക്ഷേപിക്കും. ഹൗസിംഗ് പ്രോജക്ടുകള്‍ വികസിപ്പിക്കുന്നതിനായി ഷപൂര്‍ജി പല്ലോന്‍ജി, എഡിബി, ഐഎഫ്സി, ആക്റ്റിസ് എന്നിവ ചേര്‍ന്ന് സ്ഥാപിച്ച 200 മില്യണ്‍ യുഎസ് ഡോളറിന്റെ പ്ലാറ്റ്ഫോമാണ് ജോയ്‌വില്‍ ഷപൂര്‍ജി ഹൗസിംഗ്.

പൂനെയില്‍ 9 ഏക്കര്‍ വിസ്തൃതിയില്‍ 1,000 കോടി രൂപയിലധികം വില്‍പ്പന വരുമാനമുള്ള ഈ പുതിയ പദ്ധതിയില്‍ ഡ്യൂപ്ലക്‌സുകളും പെന്റ്ഹൗസുകളും ഉള്‍പ്പെടെ 1,350 ഭവന യൂണിറ്റുകള്‍ കമ്പനി വികസിപ്പിക്കുമെന്ന് ജോയ്‌വില്‍ ഷപൂര്‍ജി ഹൗസിംഗ് മാനേജിംഗ് ഡയറക്ടര്‍ ശ്രീറാം മഹാദേവന്‍ പറഞ്ഞു. ഏകദേശം 13 ലക്ഷം ചതുരശ്ര അടിയാണ് ഈ പദ്ധതിയുടെ മൊത്തം വികസന സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ മൊത്തം ചെലവ് ഏകദേശം 700-750 കോടി രൂപയായിരിക്കും. മൊത്തം പദ്ധതിയില്‍ നിന്നും 1000 കോടിയിലധികം രൂപയുടെ വില്‍പ്പന വരുമാനമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ഡ്യൂപ്ലെക്‌സുകളുടെയും പെന്റ്ഹൗസുകളുടെയും 'സ്‌കൈ-ലക്‌സ് എഡിഷന്‍' ഉള്‍പ്പെടുന്നു. 1.45 കോടി രൂപ മുതലായിരിക്കും ഡ്യൂപ്ലെക്‌സുകളുടെ വില ആരംഭിക്കുക. അടുത്ത 5-6 വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി കമ്പനി ഈ പദ്ധതി പൂര്‍ത്തിയാക്കും.

Related Articles

Next Story

Videos

Share it