രാജ്യത്തെ ഭവന വില സൂചിക ഉയര്‍ന്നു

രാജ്യത്തെ ഹൗസ് പ്രൈസ് ഇന്‍ഡക്സ് (ഭവന വില സൂചിക) ഉയര്‍ന്നു. 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ ഹൗസ് പ്രൈസ് ഇന്‍ഡക്സ് (House Price index) മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 1.8 ശതമാനം ഉയര്‍ന്നതായാണ് ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ കാലയളവിലെ മാര്‍ച്ച് പാദത്തില്‍ ഹൗസ് പ്രൈസ് ഇന്‍ഡക്സ് 2.7 ശതമാനമാണ് വര്‍ധിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ സൂചികയിലെ ഉയര്‍ച്ച മന്ദഗതിയിലാണ്.

പത്ത് പ്രധാന നഗരങ്ങളിലെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ത്രൈമാസ ഭവന വില സൂചിക പുറത്തിറക്കുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ജയ്പൂര്‍, കാണ്‍പൂര്‍, കൊച്ചി, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ എന്നിവിടങ്ങളിലെ വിവരങ്ങളാണ് ഭവന വില സൂചികയ്ക്ക് അടിസ്ഥാനമാക്കുന്നത്. 'മുന്‍ പാദത്തിലെ 3.1 ശതമാനവും ഒരു വര്‍ഷം മുമ്പത്തെ 2.7 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഭവന വില സൂചിക 1.8 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി,'' ആര്‍ബിഐ (RBI) പ്രസ്താവനയില്‍ പറഞ്ഞു.
മുന്‍പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ പാദത്തിലെ ഭവന വില (Housing Price) സൂചികയില്‍ 1.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കൊല്‍ക്കത്ത, ചെന്നൈ, കാണ്‍പൂര്‍ എന്നിവിടങ്ങളിലാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. അതേസമയം, ബാക്കിയുള്ള നഗരങ്ങളില്‍ സൂചികയില്‍ ഇടിവുണ്ടായി.



Related Articles

Next Story

Videos

Share it