റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപത്തിന് പദ്ധതിയുണ്ടോ? ഈ മൂന്ന് കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

കോവിഡ് മഹാമാരി ഏറെ പ്രതിസന്ധി സൃഷ്ടിച്ച മേഖലയാണ് റിയല്‍ എസ്‌റ്റേറ്റ്. വലിയൊരു പതനത്തിലേക്ക് വീണ ഈ രംഗത്ത് സമീപകാലങ്ങളിലായി വന്‍ തിരിച്ചുവരവാണ് രേഖപ്പെടുത്തിയത്. കൂടുതല്‍ പേര്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നുമുണ്ട്, പ്രത്യേകിച്ച് വിദേശ ഇന്ത്യക്കാര്‍. ഇതിന്റെ ഫലമായി മിക്ക ഇന്ത്യന്‍ മെട്രോ നഗരങ്ങളിലും റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റില്‍ ഉയര്‍ന്ന ഡിമാന്‍ഡാണ് കാണുന്നത്. മുംബൈ പോലുള്ള നഗരങ്ങളില്‍ പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനില്‍ 78 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

എന്നിരുന്നാലും മൂലധന വിപണിയെപോലെ, റിയല്‍ എസ്റ്റേറ്റ് വിപണിയും ധാരാളം അപകടസാധ്യതകള്‍ പതിയിരിപ്പുണ്ട്. പലപ്പോഴും നിക്ഷേപകര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അബദ്ധമായി മാറാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട, ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
(1) മാര്‍ക്കറ്റ് റിസര്‍ച്ച്: റിയല്‍ എസ്‌റ്റേറ്റില്‍ നിങ്ങള്‍ ഒരു വസ്തു വാങ്ങുന്നതിന് മുമ്പ് അതിന്റെ മാര്‍ക്കറ്റിനെ കുറിച്ചുള്ള സാധ്യതകള്‍ വിശദമായി അറിഞ്ഞിരിക്കണം. ബില്‍ഡര്‍, ഏരിയ, പ്രോപ്പര്‍ട്ടി എന്നിവയെക്കുറിച്ച് സമഗ്രമായ ഒരു ഗവേഷണം നടത്തണം. വസ്തുവിന്റെ ഡിമാന്റ് സാധ്യത, സ്ഥലത്തിന്റെ വിപണിയിലെ ഭാവി പ്രവണതകള്‍, വിലകള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ള ട്രിഗറുകള്‍ എന്നിവ പഠിക്കേണ്ടത് പ്രധാനമാണ്.
കൂടാതെ, ഭൗതിക അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, സമീപത്തെ വരാനിരിക്കുന്ന പ്രോജക്ടുകള്‍, ബിസിനസ്/ഐടി പാര്‍ക്കുകള്‍, സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയെ കുറിച്ചും കൂടുതല്‍ അറിയണം. സമഗ്രമായ ഒരു വിപണി വിശകലനം നിക്ഷേപകര്‍ക്ക് വിലയേറിയ ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ കഴിയും.
(2) ജിയോഗ്രഫി: കൂടുതല്‍ പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരു വിപണിയില്‍ മാത്രം കേന്ദ്രീകരിക്കുന്നതിനു പകരം വിവിധയിടങ്ങളില്‍ നിക്ഷേപിക്കുന്നത് അഭികാമ്യമാണ്. ഒന്നിലധികം സ്ഥലങ്ങളിലെ പ്രോപ്പര്‍ട്ടികളിലും വസ്തുക്കളിലും നിക്ഷേപിക്കുന്നത് റിസ്‌ക് കുറയ്ക്കും. ഒന്നിലധികം ഭൂമിശാസ്ത്രങ്ങളില്‍ നിക്ഷേപിക്കുന്നതിന് മുമ്പ്, ഗവേഷണം ശരിയായി നടത്തുകയും വ്യക്തിഗത ഭൂമിശാസ്ത്രങ്ങളുടെ മുന്‍കാല ട്രാക്ക് റെക്കോര്‍ഡുകളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നേടുകയും ചെയ്യുന്നതാണ് ഉചിതം.
(3) വൈവിധ്യവല്‍ക്കരണം: റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് നല്ലതാണ്, എന്നാല്‍ മ്യൂച്വല്‍ ഫണ്ടിന്റെ മാതൃകയില്‍ വലിയ വാണിജ്യ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്ന ആര്‍ഇഐടി (Real estate investment trusst) പോലുള്ള മറ്റ് ഓപ്ഷനുകള്‍ വിപണിയിലുണ്ട്. ഇത്തരത്തിലുള്ള നിക്ഷേപങ്ങളെ കുറിച്ച് കൂടുതല്‍ അറിയുകയും പഠിക്കുന്നതും റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരന് ഗുണകരമാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it