Begin typing your search above and press return to search.
പ്രമുഖ ഡിസൈര്‍ ബ്രാന്‍ഡായ സബ്യാസാചിയുടെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കി ആദിത്യ ബിര്‍ള ഗ്രൂപ്പ്
പ്രമുഖ ഡിസൈനര്‍ ബ്രാന്‍ഡായ സബ്യാസാചിയുടെ ഓഹരി പങ്കാളിത്തത്തിന് ഒപ്പുവച്ച് ആദിത്യ ബിര്‍ ഫാഷന്‍ ആന്‍ഡ് റീറ്റെയ്ല്‍ (എബിഎഫ്ആര്‍എല്‍). ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിസൈനര്‍ ബ്രാന്‍ഡ് ആയ സബ്യാ സാചിയില്‍ പകുതിയിലധികം ഓഹരികളാണ് ബിര്‍ള ഗ്രൂപ്പ് 398 കോടി രൂപയ്ക്ക് സ്വന്തമാക്കുന്നത്. സബ്യാ സാചി മുഖര്‍ജി സ്ഥാപിച്ച ബ്രാന്‍ഡ് ബോളിവുഡില്‍ ലോകസുന്ദരിപ്പട്ടം കെട്ടിയ താരങ്ങളുടെ അടക്കം ഏറ്റവും പ്രിയ ആഡംബര ബ്രാന്‍ഡുകളിലൊന്നാണ്.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 274 കോടി രൂപയുടെ വിറ്റുവരവു നേടിയ കമ്പനിക്ക് ഇന്ത്യയ്ക്ക് പുറമെ യുഎസ്, യുകെ, വെസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലും ഫ്രാഞ്ചൈസികളുണ്ട്. അപ്പാരല്‍, ആക്‌സസറികള്‍, ആഭരണങ്ങള്‍ തുടങ്ങിയവയില്‍ ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡ് ആകാന്‍ ഇതിനോടകം കഴിഞ്ഞ ബ്രാന്‍ഡിന്റെ ആഗോള വിപുലീകരണത്തിന് എബിഎഫ്ആര്‍എല്ലുമായുള്ള പങ്കാളിത്തം സഹായകമാകുമെന്നാണ് കരുതുന്നത്.
1999 ല്‍ അവതരിപ്പിക്കപ്പെട്ട ബ്രാന്‍ഡ് തങ്ങളുടെ ഓരോ ഉല്‍പ്പന്നവും പാരമ്പര്യത്തിന്റെ കയ്യൊപ്പു പതിപ്പിച്ചുകൊണ്ടാണ് പുറത്തിറക്കുന്നത്. ഇന്ത്യയിലെ പരമ്പരാഗത കലാകാരന്മാരുടെ തനതായ അലങ്കാരങ്ങള്‍ തുന്നിച്ചേര്‍ത്താണ് ഫാഷന്‍ മികവില്‍ ഇവ വിപണിയിലേക്ക് എത്തുന്നത്. എബിഎഫ്ആര്‍എല്ലിന്റെ എത്‌നിക് വെയര്‍ സെഗ്മെന്റിലേക്ക് സബ്യാ സാചി കൂടെ എത്തുമ്പോള്‍ ആഗോള വിപണിയിലേക്കെത്തുന്ന ഇന്ത്യന്‍ ബ്രാന്‍ഡ് ആകാനാണ് ബിര്‍ളയുടെ ശ്രമവുമെന്ന് എബിഎഫ്ആര്‍എല്‍ മാനേജിംഗ് ഡയറക്റ്റര്‍ ആഷിഷ് ദിക്ഷിത് പറയുന്നു.
ആഗോള ഉപഭോക്തൃ അഭിരുചികള്‍ മനസ്സിലാക്കിക്കൊണ്ടുള്ള ഇത്രയും മികച്ച ഒരു ബ്രാന്‍ഡിനൊപ്പം ആദിത്യ ബിര്‍ള ഫാഷന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഇരു കമ്പനികള്‍ക്കും പുതു സാധ്യതകള്‍ തുറക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മെയ്ഡ് ഇന്‍ ഇന്ത്യ ബ്രാന്‍ഡിനെ ആഗോളതലത്തില്‍ മുന്‍ പന്തിയിലെത്തിക്കാനുള്ള ശ്രമവുമാണ് ഇത്തരത്തില്‍ കമ്പനി കൈക്കൊള്ളുന്നത്.
മികച്ച ഒരു ബ്രാന്‍ഡുമായി കൈകോര്‍ക്കുവാനുള്ള ശ്രമങ്ങള്‍ കുറച്ചു വര്‍ഷങ്ങളായി തുടരുകയായിരുന്നു, ഇപ്പോള്‍ കുമാര്‍ മംഗളം ബിര്‍ളയും എബിഎഫ്ആര്‍എല്ലുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് അംഗീകാരമായി കാണുന്നതായി സബ്യാ സാചിയുടെ സിഇഓ സബ്യാ സാചി മുഖര്‍ജി പറഞ്ഞു.
Next Story
Videos