ഇന്ത്യയില്‍ ഷോറൂമുകള്‍ ഈ വര്‍ഷം, ആപ്പിളില്‍ ജോലി നേടാന്‍ അവസരം

ഇന്ത്യയില്‍ റീറ്റെയ്ല്‍ ഷോറൂമുകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ് ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍. ഇതിന്റെ ഭാഗമായി വിവിധ തസ്തികകളിലേക്ക് കമ്പനി ഉദ്യോഗാര്‍ത്ഥികളെ തേടുകയാണ്. ആപ്പിളിന്റെ കരീയര്‍ പേജില്‍ ഇന്ത്യയിലേക്കായി നിരവധി ഒഴിവുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. റീറ്റെയ്ല്‍, സപ്ലെചെയ്ന്‍, സര്‍വീസസ്, ടെക്‌നിക്കല്‍ സ്‌പെഷിലിസ്റ്റ് തുടങ്ങി നിരവധി നിയമനങ്ങളാണ് കമ്പനി നടത്തുന്നത.

മുംബൈ, ന്യൂഡല്‍ഹി ഉള്‍പ്പെടയുള്ള നഗരങ്ങളിലേക്കാണ് കമ്പനി ആളെ തേടുന്നത്. ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ത്യ. ഈ വിപണി ലക്ഷ്യമിട്ടാണ് ആപ്പിള്‍ നേരിട്ട് വില്‍പ്പനയ്ക്ക് എത്തുന്നത്. 2020ല്‍ തന്നെ ഓണ്‍ലൈനിലൂടെ കമ്പനി നേരിട്ടുള്ള വില്‍പ്പന ആരംഭിച്ചിരുന്നു. അതേ സമയം ഇന്ത്യന്‍ ഷോറൂമുകള്‍ എന്ന് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ല.

ഓണ്‍ലൈന്‍ സ്‌റ്റോറിന് വലിയ സ്വീകാര്യത ലഭിച്ചതിനെ തുടര്‍ന്ന് 2021 ജനുവരിയിലാണ് രാജ്യത്ത് ഫിസിക്കല്‍ സ്റ്റോറുകള്‍ കമ്പനി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ മെട്രോ നഗരങ്ങളിലാവും ആപ്പിള്‍ സ്റ്റോറുകള്‍ എത്തുക. പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റില്‍ 40 ശതമാനം വിപണി വിഹിതവുമായി രാജ്യത്ത് ഒന്നാമതാണ് ആപ്പിള്‍. ടോഫ്‌ളെറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,263 കോടി രൂപയുടെ ലാഭമാണ് ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് നേടിയത്.

Related Articles
Next Story
Videos
Share it