Begin typing your search above and press return to search.
വിമാനത്താവളത്തിലെ സൗജന്യ ലോഞ്ച് സേവനം വെട്ടിച്ചുരുക്കി ബാങ്കുകള്‍
ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്ന സേവനമാണ് കുറച്ചത്
പ്രമുഖ വാണിജ്യ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് വിമാനത്താവളങ്ങളില്‍ നല്‍കുന്ന സൗജന്യലോഞ്ച് (വിശ്രമ മുറി) സേവനങ്ങള്‍ വെട്ടി ചുരുക്കി. എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവരാണ് പ്രീമിയം ഉപയോക്താക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഈ സേവനങ്ങള്‍ കുറവ് ചെയ്തത്.
നിരന്തരം വിമാനയാത്രകള്‍ നടത്തുന്ന നടത്തുന്ന സമ്പന്നരായവരെ ആകര്‍ഷിക്കാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ ബാങ്കുകള്‍ നല്‍കുന്ന ആനൂകൂല്യമാണ് സൗജന്യ ലോഞ്ച് ഉപയോഗം. ഇവിടെ ഭക്ഷണവും പാനീയങ്ങളും സൗജന്യമാണ്. ഇത്തരം സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതാണ് ബാങ്കുകള്‍ ഈ സേവനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം എടുത്തത്. ഡിസംബര്‍ ഒന്നു മുതല്‍ വിമാനത്താവളങ്ങളിലെ ലോഞ്ച് സേവനങ്ങള്‍ പ്രീമിയം ഉപയോക്താക്കള്‍ക്കായി പരിമിതപെടുത്തും.
പുതിയ മാറ്റങ്ങൾ
എച്ച്.ഡി.എഫ്.സി റിഗാലിയ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഒരു ലക്ഷം രൂപയില്‍ അധികം കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍/സേവനങ്ങള്‍ വാങ്ങിയാല്‍ മാത്രമാണ് സൗജന്യ ലോഞ്ച് സേവനങ്ങള്‍ ലഭിക്കുക. പുതിയ മാനദണ്ഡങ്ങള്‍ ഡിസംബറില്‍ നിലവില്‍ വരുമ്പോള്‍ വര്‍ഷത്തില്‍ രണ്ട് ത്രൈമാസത്തില്‍ എച്ച്.ഡി.എഫ്.സി റിഗാലിയ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ലോഞ്ച് സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഐ.സി.ഐ.സി.ഐ, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് എന്നീ ബാങ്കുകളും നിശ്ചിത തുക കാര്‍ഡ് ഉപയോഗിച്ച് ചെലവഴിക്കുന്നവര്‍ക്കായി ലോഞ്ച് സേവനം പരിമിതപ്പെടുത്തി.
ആക്‌സിസ് ബാങ്ക് മാഗ്‌നസ് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന റിവാര്‍ഡ് മൂല്യം കുറച്ചു. എസ്.ബി.ഐ കാര്‍ഡില്‍ സെപ്റ്റംബര്‍ 2022 മുതല്‍ സൗജന്യ ലോഞ്ച് സേവനങ്ങള്‍ നിര്‍ത്തലാക്കി. ക്യാഷ് ബാക്ക്, റിവാര്‍ഡ് പോയിന്റുകള്‍, സൗജന്യ ലോഞ്ച് സേവനങ്ങള്‍ നല്‍കിയാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളെ ബാങ്കുകള്‍ ആകര്‍ഷിച്ചു പോന്നത്. ഇത്തരം സേവനങ്ങള്‍ പെട്ടന്ന് പിന്‍വലിക്കുന്നത് കാര്‍ഡ് ഉടമകളെ നിരാശരാക്കുന്നുണ്ട്.
Next Story
Videos