കാനഡയിലെ പ്രമുഖ കോഫി ബ്രാന്‍ഡ് ടിം ഹോര്‍ട്ടന്‍സ് ഇന്ത്യയില്‍ എത്തുന്നു

കാനഡയില്‍ 1964 സ്ഥാപിതമായി പ്രമുഖ കോഫി ബ്രാന്‍ഡ് ടിം ഹോര്‍ട്ടന്‍സ് ഇന്ത്യയില്‍ വിപണനം ആരംഭിക്കുന്നു. ഡല്‍ഹി യിലാണ് ആദ്യ ഔട്ട്‌ലെറ്റ് ആരംഭിക്കുന്നത്. തുടര്‍ന്ന് പഞ്ചാബ് മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. എ ജി കഫേയുമായുള്ള ധാരണയിലാണ് ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കുന്നത്.

മിനിസമാര്‍ന്ന ക്രീം അടങ്ങിയ ഫ്രഞ്ച് വാനില, ക്രീം മിശ്രിത മടങ്ങിയ ശീതീകരിച്ച ഐസ്ഡ് കാപ്പ്, ഡോ നട്ട് അടങ്ങിയ ടിം ബിറ്റ്സ് സ്‌നാക്ക് തുടങ്ങി കാപ്പി പ്രേമികള്‍ളുടെ നിരവധി ഇഷ്ട വിഭവങ്ങള്‍ ടിം ഹാര്‍ട്ടന്‍സില്‍ ലഭ്യമാകും.
സ്‌പെഷ്യാലിറ്റി കോഫി ചെയ്നുകളുടെ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയാണ് ഇന്ത്യ. കഫെ കോഫി ഡേ, സ്റ്റാര്‍ ബക്‌സ്, ബാരിസ്റ്റ തുടങ്ങി ലോക പ്രശസ്ത കോഫി ശൃംഖലകള്‍ ഇന്ത്യയില്‍ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
യുവതലമുറയുടെ മാറുന്ന ജീവിത ശൈലികള്‍, കൂടുതല്‍ വരുമാനം, ആഗോള അനുഭവങ്ങള്‍ രുചിക്കാനുള്ള താല്പര്യവും ഇ കോഫി ചെയ്നുകളുടെ വളര്‍ച്ച മെച്ചപ്പെടാന്‍ കാരണമായി.
സ്റ്റാര്‍ ബക്‌സിന്റെ മുന്‍ സീ ഇ ഒ നവീന്‍ ഗുര്‍നാനീയാണ് ടിം ഹോര്‍ട്ടന്‍സിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളുടെ തലവന്‍. ടിം 5100 ഹോര്‍ട്ടന്‍സിനു റെസ്റ്റാറന്റുകള്‍ 13 രാജ്യങ്ങളില്‍ ഉണ്ട്.


Related Articles
Next Story
Videos
Share it