കേരളത്തില്‍ നിന്നുള്ള ഈ ചോക്ലേറ്റ് ബ്രാന്‍ഡിന് ഇന്റര്‍നാഷണല്‍ ചോക്ലേറ്റ് അവാര്‍ഡ്‌സ്

രാജ്യാന്തര തലത്തിലെ പ്രമുഖ ഒലിയോ റെസിന്‍ കമ്പനി സിന്തൈറ്റിന് കീഴിലുള്ള ചോക്ലേറ്റ് ബ്രാന്‍ഡിന് രാജ്യാന്തര പുരസ്‌കാരം. ഇന്റര്‍നാഷണല്‍ ചോക്ലേറ്റ് അവാര്‍ഡ്‌സിന്റെ ഈ സീസണില്‍ (202021 ലോക ഫൈനല്‍) സിന്തൈറ്റിന്റെ പോള്‍ ആന്‍ഡ് മൈക്ക് എന്ന ചോക്ലേറ്റ് തെരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ആന്‍ഡ് മൈക്കിന്റെ ഓര്‍ഗാനിക് ചേരുവകളടങ്ങിയ ഫാം ടു ബാര്‍ എന്ന കോണ്‍സെപ്റ്റിലുള്ള ചോക്ലേറ്റ് ബാറുകളാണ്.

ഗുണമേന്മയ്ക്കും രുചിയ്ക്കും മേക്കിംഗിലെ മികവിനും നല്‍കുന്ന സില്‍വര്‍ അവാര്‍ഡ്‌സ് ആണ് ലോകോത്തര സ്വന്തമാക്കിയത്.

പോള്‍ ആന്‍ഡ് മൈക്ക് ബ്രാന്‍ഡ് വേരിയന്റുകളിലെ '64% ഡാര്‍ക്ക് സെഷ്വാന്‍ കുരുമുളക്, ഓറഞ്ച് പീല്‍ വെഗന്‍ ചോക്ലേറ്റ്' ലൂടെയാണ് ഈ അംഗീകാരത്തിന് അര്‍ഹരായത്. ചേരുവകള്‍ സ്വയം ഉല്‍പ്പാദിപ്പിച്ച് പായ്ക്കിംഗ് വരെ പൂര്‍ണമായും നിര്‍മാതാക്കള്‍ തന്നെ കൈകാര്യം ചെയ്യുന്നുവെന്നത് ഈ ബ്രാന്‍ഡിന്റെ പ്രത്യേകതയാണ്.

ഇതോടെ 'പകാരി'എന്ന ചോക്ലേറ്റ് വിഭാഗത്തിലേക്ക്പോള്‍ ആന്‍ഡ് മൈക്ക് ചേര്‍ക്കപ്പെട്ടതായും കമ്പനിയുടെ കുറിപ്പില്‍ പങ്കുവയ്ക്കുന്നു. ഉയര്‍ന്ന നിലവാരമുള്ള ലാറ്റിന്‍ അമേരിക്കന്‍ ചോക്ലേറ്റുകളുടെ ചുരുക്കെഴുത്താണ് പകാരി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it