വാണിജ്യ എല്‍.പി.ജി വില കുറച്ചു; മൂന്നാംമാസവും മാറ്റമില്ലാതെ ഗാര്‍ഹിക സിലിണ്ടര്‍ വില

പൊതുമേഖലാ എണ്ണ വിതരണക്കമ്പനികള്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 39.50 രൂപ കുറച്ചു. ഇതോടെ കൊച്ചിയില്‍ വില 1,766.5 രൂപയായി. കോഴിക്കോട്ട് 1,799 രൂപയും തിരുവനന്തപുരത്ത് 1,787.5 രൂപയുമാണ് പുതുക്കിയ വില. റെസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും മറ്റ് വ്യാവസായിക ആവശ്യങ്ങള്‍ക്ക് എല്‍.പി.ജി ഉപയോഗിക്കുന്നവര്‍ക്കും ആശ്വാസമാണ് ഈ വിലക്കുറവ്.

ഈ മാസം ഒന്നിന് വാണിജ്യ സിലിണ്ടറിന് 21.50 രൂപ വര്‍ധിപ്പിച്ചിരുന്നു. നവംബര്‍ ഒന്നിന് 102 രൂപ വര്‍ധിപ്പിക്കുകയും 17ന് 57.50 രൂപ കുറയ്ക്കുകയും ചെയ്തിരുന്നു.
മാറ്റമില്ലാതെ വീട്ടുസിലിണ്ടര്‍ വില
കഴിഞ്ഞ ഓഗസ്റ്റ് 29ന് കേന്ദ്ര സര്‍ക്കാര്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് (14.2 കിലോഗ്രാം) 200 രൂപ കുറച്ചിരുന്നു. തുടര്‍ന്ന് വാണിജ്യ സിലിണ്ടര്‍ വില പലവട്ടം പരിഷ്‌കരിച്ചെങ്കിലും ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റം വരുത്താന്‍ എണ്ണവിതരണ കമ്പനികള്‍ തയ്യാറായിട്ടില്ല. കൊച്ചിയില്‍ 910 രൂപ, കോഴിക്കോട്ട് 911.5 രൂപ, തിരുവനന്തപുരത്ത് 912 രൂപ എന്നിങ്ങനെയാണ് വില.
Related Articles
Next Story
Videos
Share it