Begin typing your search above and press return to search.
എല്‍.പി.ജി വില വീണ്ടും കുറച്ചു; പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍, കേരളത്തിലെ വില ഇങ്ങനെ
ഹോട്ടലുകളിലും വ്യാവസായിക ആവശ്യത്തിനും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ വില തുടര്‍ച്ചയായ മൂന്നാംമാസവും കുറച്ച് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍. ഇന്ന് പ്രാബല്യത്തില്‍ വന്നവിധം 19 കിലോഗ്രാം സിലിണ്ടറിന് 69.50 രൂപയാണ് കുറച്ചത്.
ഇതോടെ കൊച്ചിയില്‍ വില 1,685.5 രൂപയായി. തിരുവനന്തപുരത്ത് 1,706.5 രൂപയും കോഴിക്കോട്ട് 1,717.5 രൂപയുമാണ് വില. ഏപ്രില്‍ ഒന്നിന് 31.50 രൂപയും മേയ് ഒന്നിന് 19 രൂപയും കുറച്ചിരുന്നു. ഓരോ മാസവും ഒന്നാം തീയതിയാണ് ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി എണ്ണക്കമ്പനികള്‍എല്‍.പി.ജി വില പരിഷ്‌കരിക്കുന്നത്.
ഗാര്‍ഹിക സിലിണ്ടറിന് മാറ്റമില്ല
വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടര്‍ വിലയില്‍ ഇക്കുറിയും മാറ്റംവരുത്തിയിട്ടില്ല. ലോക വനിതാദിനമായ മാര്‍ച്ച് എട്ടിന് കേന്ദ്രസര്‍ക്കാര്‍ ഗാര്‍ഹിക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു. തുടര്‍ന്ന് വിലയില്‍ മാറ്റമുണ്ടായിട്ടില്ല. കൊച്ചിയില്‍ 810 രൂപയും കോഴിക്കോട്ട് 811.5 രൂപയും തിരുവനന്തപുരത്ത് 812 രൂപയുമാണ് വില.
Next Story
Videos