റിലയന്‍സ് റീറ്റെയ് ലിന്റെ നേതൃനിരയിലുള്ള ദാമോദര്‍ മാള്‍ പറയും കസ്റ്റമറുടെ മാറുന്ന മനസ്സ്

കച്ചവടത്തില്‍ വിജയിക്കാന്‍ എന്ത് വേണം? കൈനിറയെ കസ്റ്റമേഴ്സ് വേണം. അവരെ കിട്ടാനുള്ള വഴിയെന്താണ്? ഒരിക്കല്‍ വന്നവര്‍ വീണ്ടും വീണ്ടും വരാനുള്ള തന്ത്രമെന്താണ്? രാജ്യത്തെ റീറ്റെയ്ല്‍ രംഗത്തെ വമ്പനായ റിലയന്‍സ് റീറ്റെയ്ലിന്റെ നിര്‍ണായക പദവിയിലുള്ള ഒരാള്‍ ഇക്കാര്യങ്ങളെ കുറിച്ച് പറയുന്നത് കേള്‍ക്കണോ? എങ്കില്‍ അതിനുള്ള അവസരമാണ് ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് ഒരുക്കുന്നത്.

റിലയന്‍സ് റീറ്റെയ്ലിന്റെ ഗ്രോസറി റീറ്റെയ്ല്‍ വിഭാഗം ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ദാമോദര്‍ മാള്‍ സമിറ്റില്‍ സംബന്ധിക്കാന്‍ കൊച്ചിയില്‍ നേരിട്ടെത്തുന്നുണ്ട്. ഡി മാര്‍ട്ട്, ബിഗ് ബസാര്‍ എന്നിങ്ങനെ രാജ്യത്തെ പ്രമുഖ റീറ്റെയ്ല്‍ ശൃംഖലകളുടെ തന്ത്രപ്രധാനമായ പദവികള്‍ വഹിച്ചിട്ടുള്ള ദാമോദര്‍ മാള്‍ ഇന്ത്യയിലെ സൂപ്പര്‍മാര്‍ക്കറ്റുകളെയും ഇന്ത്യന്‍ കണ്‍സ്യൂമറെയും സസൂക്ഷ്മം നിരീക്ഷിച്ച് രചിച്ചിരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ്വാല - സീക്രട്ടസ് ടു വിന്നിംഗ് കണ്‍സ്യൂമര്‍ ഇന്ത്യ എന്ന പുസ്തകം ഇന്ത്യന്‍ റീറ്റെയ്ല്‍ രംഗത്തുള്ളവര്‍ക്ക് പുതിയൊരു ഉള്‍ക്കാഴ്ച പകരുന്നതാണ്.

ഐഐടി ബോംബെ, ഐഐഎം ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി യൂണിലീവറില്‍ സെയ്ല്‍സ്, ബ്രാന്‍ഡിംഗ് രംഗങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് ദാമോദര്‍ മാള്‍ ഡി മാര്‍ട്ടിലേക്ക് ചേക്കേറിയത്. കിഷോര്‍ ബിയാനിയുടെ കോര്‍ ടീമില്‍ അംഗമായി ഫ്യൂച്ചര്‍ ഗ്രൂപ്പിലും നിര്‍ണായക പദവികള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

സമിറ്റ് ഒറ്റനോട്ടത്തില്‍

$ വിവിധ രംഗങ്ങളിലെ 20ലേറെ പ്രഗത്ഭരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാം, അവരുമായി

ഇടപഴകാം

$ വിവിധ റീറ്റെയ്ല്‍ മേഖലകളെകുറിച്ചുള്ള പാനല്‍ ചര്‍ച്ചകള്‍

$ ഫ്രാഞ്ചൈസ് ബിസിനസ്

സാധ്യതകള്‍, അവസരങ്ങള്‍

$ പ്രോഡക്റ്റ് ലോഞ്ചുകള്‍,

എക്‌സിബിഷന്‍

$ നെറ്റ്വര്‍ക്കിംഗ്,

എന്റര്‍ട്ടെയ്ന്‍മെന്റ്

$ റീറ്റെയ്ല്‍ എക്‌സലന്‍സ്

അവാര്‍ഡ് വിതരണം

എങ്ങനെ പങ്കെടുക്കാം?

www.dhanamretailsummit.com എന്ന വെബ്സൈറ്റിലൂടെ നിങ്ങള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം.

4000 രൂപ + ജി.എസ്.ടിയാണ് രജിസ്ട്രേഷന്‍ നിരക്ക്. നവംബര്‍ അഞ്ചിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ 3500 രൂപ+ ജി.എസ്.ടി അടച്ചാല്‍ മതി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 90725 70060

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it