Begin typing your search above and press return to search.
കച്ചോടം കൂട്ടണോ? വരൂ, വഴികളറിയാം!
വമ്പന്മാരെ എതിരിട്ട് മുന്നേറുന്ന കുഞ്ഞന്മാരുടെ വീരഗാഥകള്‍ കുട്ടിക്കഥകളില്‍ വരെയുണ്ട്. ബിസിനസിലുമുണ്ട് വന്‍കിടക്കാര്‍ക്കുമുന്നില്‍ മുട്ട് മടക്കാതെ തനതായ വഴി തേടി പോകുന്ന ചെറുസംരംഭകരുടെയും ഏറെ കഥകള്‍. ബഹുരാഷ്ട്ര കമ്പനികളും ഇ - കോമേഴ്സ് വമ്പന്മാരും കേരളത്തിലെ ഗ്രാമങ്ങളില്‍ വരെ സാധാരണ കച്ചവടക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത ഓഫറുകളുമായി വന്ന് കച്ചോടം തൂത്തുവാരി പോകുമ്പോള്‍ കട പൂട്ടണോ അതോ മുന്നോട്ട് പോകണോയെന്ന് ആലോചിക്കേണ്ടി വരുന്നുണ്ട്.
കാലം ഏറെ മാറി. മുന്നോട്ട് പോകാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ആലോചിച്ചിരുന്നിട്ട് കാര്യമില്ല. എന്താണ് നമുക്ക് ചുറ്റിലും നടക്കുന്നത്? റീറ്റെയ്ല്‍ രംഗത്ത് നാളെ വരാനിരിക്കുന്ന കാര്യങ്ങളെന്തൊക്കെയാണ്? മത്സരം ഏത് രൂപത്തിലും ഭാവത്തിലും വന്നാലും പിടിച്ചുനില്‍ക്കാന്‍ വഴികളുണ്ടോ? ഇങ്ങനെയുള്ള ഒട്ടേറെ കാര്യങ്ങളാണ് റീറ്റെയ്ല്‍ രംഗത്തുള്ളവര്‍ ഇപ്പോള്‍ അറിയേണ്ടതും പഠിക്കാന്‍ ശ്രമിക്കേണ്ടതും.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് വരെ കടകളില്‍ വന്ന് ഷോപ്പിംഗ് നടത്തി സംതൃപ്തരായി ഇറങ്ങിപ്പോയവര്‍ ഇപ്പോള്‍ വീണ്ടും തിരക്കി വരുന്നുണ്ടോ? കാലങ്ങളായി കൂടെ നില്‍ക്കുന്ന വിശ്വസ്തരായ കസ്റ്റമേഴ്സിന്റെ വിവരങ്ങള്‍ വെച്ചുകൊണ്ട് നിങ്ങള്‍ എന്തെങ്കിലും ബിസിനസ് സ്ട്രാറ്റജി തയ്യാറാക്കിയിട്ടുണ്ടോ? ഇക്കാലത്ത് ബിസിനസുകള്‍ മുന്നോട്ട് ചലിക്കാന്‍ അത്യാവശ്യമായി വേണ്ട ഇന്ധനം ഡാറ്റയാണ്. കച്ചവടരംഗത്ത് കാലങ്ങളായി നിലനിര്‍ക്കുന്നവരുടെ കൈയില്‍ അത് ഏറെയുണ്ടുതാനും. പക്ഷേ പലര്‍ക്കും സമര്‍ത്ഥമായി അത് വിനിയോഗിക്കാനറിയില്ല.
പിടിച്ചുനില്‍ക്കാം, മുന്നോട്ട് പോകാം
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ഇവിടുത്തെ വ്യാപാര മേഖല. ഈ രംഗത്തെ ബഹുഭൂരിപക്ഷം വരുന്ന ചെറുകിട, ഇടത്തരം കച്ചവടക്കാര്‍ നിലനില്‍ക്കേണ്ടതും കരുത്തോടെ മുന്നേറേണ്ടതും നാടിന്റെ മൊത്തത്തിലുള്ള ആവശ്യമാണ്. കച്ചവടമേഖലയിലുള്ളവര്‍ക്ക് കാലോചിതമായ അറിവുകള്‍ പകര്‍ന്ന് മുമ്പേ നടക്കാന്‍ എന്നും സഹായിയായി നിന്നിട്ടുള്ള ധനം കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കു ശേഷം വീണ്ടും റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുകയാണ്. നവംബര്‍ അവസാനവാരത്തില്‍ കൊച്ചിയിലെ ലെ മെറിഡിയനില്‍ നടക്കുന്ന ഈ മെഗാസംഗമത്തില്‍ റീറ്റെയ്ല്‍ രംഗത്തെ ദേശീയ, രാജ്യാന്തരതലത്തിലെ പ്രമുഖര്‍ പ്രഭാഷകരായെത്തും. 'ഫ്യൂച്ചര്‍ ഓഫ് റീറ്റെയ്ല്‍' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സമിറ്റ് ഈ രംഗത്തെ പുതിയ പ്രവണതകളെ കുറിച്ചുള്ള ഉള്‍ക്കാഴ്ചയാവും സമ്മാനിക്കുക.
എങ്ങനെ സംബന്ധിക്കാം?
നിലവില്‍ റീറ്റെയ്ല്‍ രംഗത്തുള്ളവര്‍ക്കും റീറ്റെയ്ല്‍ രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ ഉപകാരപ്രദമാകുന്ന വിധത്തിലാണ് ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കേരളത്തിലെ വിപണിയുടെ മാറ്റങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍, വളര്‍ച്ചാ സാധ്യതയുള്ള ഫ്രാഞ്ചൈസികള്‍ തേടുന്നവര്‍, മാനേജ്മെന്റ് രംഗത്തുള്ളവര്‍, മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി പ്രത്യക്ഷമായും പരോക്ഷമായും റീറ്റെയ്ല്‍ മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കെല്ലാം സമ്മിറ്റില്‍ സംബന്ധിക്കാം.
റീറ്റെയ്ല്‍, ഫ്രാഞ്ചൈസി രംഗത്ത് അസാധാരണ നേട്ടം കൊയ്തവരെ അവാര്‍ഡ് നിശയില്‍ വെച്ച് ആദരിക്കും. വിദഗ്ധരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
സമിറ്റിനെ കുറിച്ച് കൂടുതല്‍ അറിയാനും സംബന്ധിക്കാനും വിളിക്കുക. വിജയ്: 90725 70060, ഇ മെയ്ല്‍: vijay@dhanam.in
For More Details : https://dhanamretailsummit.com/
Next Story
Videos