റീറ്റെയ്ല്‍ മേഖലയില്‍ മുന്നേറാനുള്ള വഴികളറിയാം; ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് നാളെ

പുതിയ ലോകത്ത് വിജയിക്കാന്‍ നവീന ആശയങ്ങളാണ് വേണ്ടത്. നിങ്ങളുടെ ബിസിസിന്റെ ജാതകം തന്നെ തിരുത്തുന്ന ആശയം എവിടെനിന്നാകും വരികയെന്ന് പ്രവചിക്കാന്‍ പോലുമാവില്ല. ബിസിനസ് രംഗത്ത് മുന്നേറാന്‍ നിങ്ങള്‍ അടിമുടി മാറേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് രംഗത്തെ ദക്ഷിണേന്ത്യയിലെ തന്നെ മെഗാ സംഗമം ഒരുക്കുകയാണ് ധനം.

പാനല്‍ ചര്‍ച്ചകള്‍, പ്രോഡക്റ്റ് ലോഞ്ചുകള്‍, എക്സിബിഷന്‍, റീറ്റെയ്ല്‍ രംഗത്ത് വിവിധ മേഖലകളില്‍ വേറിട്ട വിജയം സൃഷ്ടിച്ചവര്‍ക്കുള്ള എക്സലന്‍സ് അവാര്‍ഡുകളുടെ വിതരണം എന്നിവ സമിറ്റിന്റെ ഭാഗമായി ഉണ്ടാകും. അസ്വാനി ലച്ച്മന്‍ദാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ദീപക് എല്‍ അസ്വാനിയാണ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍.

ബിസിനസ് തുടങ്ങാനും വളര്‍ത്താനുമുള്ള പുതുവഴികള്‍ കണ്ടെത്താന്‍ ഉപകരിക്കുന്ന സമിറ്റില്‍ സംബന്ധിക്കാന്‍ 4000 രൂപ + ജി.എസ്.ടിയാണ് ഫീസ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് സീറ്റ് ഉറപ്പാക്കുക.

തീയതി: നവംബര്‍ 23

വേദി: ലെ മെറിഡിയന്‍, കൊച്ചി

സമയം: രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072570060, www.dhanamretailsummit.com

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it