ഫ്രാഞ്ചൈസിംഗ് ബിസിനസ് തുടങ്ങി വിജയിപ്പിക്കാം, കേള്‍ക്കാം വിദഗ്ധ നിര്‍ദേശങ്ങള്‍

സ്വന്തമായി ഒരു ആശയമുണ്ടായാല്‍ മതിയോ? അത് ഒരു സംരംഭത്തിലേക്കെത്തിക്കാന്‍ കിണഞ്ഞുപരിശ്രമിക്കേണ്ടേ? എന്നാലും അത് വിജയിക്കും എന്ന് ഗ്യാരണ്ടിയുണ്ടോ? പുതിയ സാഹചര്യത്തില്‍ അതിനായി അറിവ് സമ്പാദിക്കണം. പരിമിതികള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കണം. ഭാഗ്യമല്ല, അറിവും ബിസിനസ് സ്ട്രാറ്റജികളുമാണ് പ്രധാനം. സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന പലരും പിന്നോട്ട് വലിയുന്നത് പരാജയപ്പെടുമോ എന്ന ഭയം കൊണ്ടാണ്. എന്നാല്‍ ഫ്രാഞ്ചൈസിംഗ് ബിസിനസ് ഇത്തരക്കാര്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നത്.

ഫ്രാഞ്ചൈസിംഗ് ബിസിനസിലെ വിജയ സാധ്യതകളും പ്രതിസന്ധികളും മനസ്സിലാക്കാം. പുതിയ ആശയങ്ങള്‍ക്കൊപ്പം കൈകോര്‍ക്കാം. മുമ്പ് ബിസിനസ് ചെയ്ത് പരിചയമില്ല എന്ന് ഇനി പറയുകയേ വേണ്ട. പ്രഗല്‍ഭരില്‍ നിന്നും പഠിക്കാം. ധനം റീറ്റെയ്ല്‍& ഫ്രാഞ്ചൈസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ 20 ഓളം പ്രമുഖരാണ് വിവിധ സെഷനുകളില്‍ സംസാരിക്കുന്നത്. ഫ്രാഞ്ചൈസ് മേഖലയിലെ പ്രശ്‌സ്തനായ ഡോ. ചാക്കോച്ചന്‍ മത്തായിയും അറിവു പകരാനെത്തുന്നു.

ഫ്രാഞ്ചൈസി ഇവാഞ്ചലിസ്റ്റാണ് ഡോ. ചാക്കോച്ചന്‍ മത്തായി. ഫ്രാഞ്ചൈസി മാനേജ്മെന്റ് രംഗത്ത് പിഎച്ച്ഡിയുള്ള ഡോ. ചാക്കോച്ചന്‍ മത്തായിക്ക് ഇന്ത്യയിലെ ഫ്രാഞ്ചൈസിംഗ് മേഖലയില്‍ 32 വര്‍ഷത്തെ അനുഭവ സമ്പത്തുണ്ട്. ഫ്രാഞ്ചൈസി പ്രൊഫണഷല്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള ഡോ. ചാക്കോച്ചന്‍ മത്തായി ഫ്രാഞ്ചൈസിംഗിലൂടെ ബിസിനസ് വളര്‍ത്താനും മികച്ച ഫ്രാഞ്ചൈസി തെരഞ്ഞെടുത്ത് വിജയകരമായി സംരംഭം കെട്ടിപ്പടുക്കാനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ഇതുവരെ കൈപിടിച്ചുയര്‍ത്തിയിരിക്കുന്നത് നൂറുകണക്കിന് സംരംഭകരെയാണ്.

പങ്കെടുക്കാം ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍

റീറ്റെയ്ല്‍ രംഗത്ത് മറ്റ് മേഖലകള്‍ക്ക് സമാനമായി തന്നെ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ചുവടുറപ്പിക്കുകയാണ്. കടയിലെത്തുന്ന കസ്റ്റമര്‍ ഒരിക്കല്‍ നടത്തുന്ന തെരഞ്ഞെടുപ്പുകളില്‍ നിന്നുതന്നെ അവരെ അടിമുടി പഠിച്ച് പിന്നീടുള്ള അവരുടെ വാങ്ങല്‍ താല്‍പ്പര്യങ്ങള്‍ വരെ കൃത്യമായി പ്രവചിക്കാന്‍ പറ്റുന്ന സാങ്കേതിക വിദ്യകള്‍ ഇവിടെയും വന്നുതുടങ്ങുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വെര്‍ച്വല്‍ റിയാലിറ്റിയും ഡാറ്റ അനലിറ്റിക്സും എല്ലാം ചേര്‍ന്ന് റീറ്റെയ്ല്‍ മേഖല അടിമുടി മാറുകയാണ്. ഇതിനിടെ നിങ്ങളുടെ ബിസിനസിന്റെ ഭാവിയെന്താണ്? അതാണല്ലോ ഏറ്റവും പ്രസക്തമായ ചോദ്യം.

ബിസിനസുകളെ അനുദിനം നവീകരിക്കാതെ ഇന്ന് പിടിച്ചുനില്‍ക്കാനാവില്ല. വരാനിടയുള്ള കാര്യങ്ങളെ കുറിച്ച് ധാരണയുണ്ടായാലാണല്ലോ മാറ്റങ്ങള്‍ അതിന് അനുയോജ്യമായ വിധത്തില്‍ നടത്താനാവൂ. റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് രംഗത്ത് വരാനിടയുള്ള കാര്യങ്ങളും നിലനില്‍പ്പിനുള്ള വഴികളും തേടുന്നവരാണ് നിങ്ങളെങ്കില്‍ അതിനുള്ള അവസരം ഒരുക്കുകയാണ് ധനം.

കേരളത്തിലെ ബിസിനസ് സമൂഹത്തിന് പുതിയ കാര്യങ്ങളെ കുറിച്ച് അവബോധം പകര്‍ന്ന് മാറ്റങ്ങളെ പറ്റി മുന്നറിയിപ്പ് നല്‍കി എന്നും കൂടെ നടന്നിട്ടുള്ള ധനം സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ റീറ്റെയ്ല്‍, ഫ്രാ ഞ്ചൈസ് സംഗമം, ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2022 നവംബര്‍ 23ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്നു.

പുതിയ കാലത്തെ പ്രതിസന്ധികളെ തരണം ചെയ്യാനും പുതിയ റീറ്റെയ്ല്‍ തന്ത്രങ്ങള്‍ അറിയാനും കൊച്ചിയില്‍ നടക്കുന്ന സമ്മിറ്റില്‍ പങ്കെടുക്കാം

നിങ്ങള്‍ ചെയ്യേണ്ടത് :

www.dhanamretailsummit.com എന്ന വെബ്‌സൈറ്റിലൂടെ പേര് രജിസ്റ്റര്‍ ചെയ്യുക

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072570060

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it