ഫൂട്ട്‌വെയര്‍: ആഗോള ഭീമന്‍മാന്‍ കൂട്ടത്തോടെ തമിഴ്‌നാട്ടിലേക്ക്

ആഗോള ഫൂട്ട്‌വെയര്‍ ഭീമന്‍മാരുടെ ലക്ഷ്യസ്ഥാനമായി മാറുകയാണ് തമിഴ്‌നാട്. രാജ്യത്തെ പാദരക്ഷാ ഉല്‍പ്പാദനത്തില്‍ 32 ശതമാനം വിപണി പങ്കാളിത്തമുള്ള സംസ്ഥാനത്തിന്റെ ആകര്‍ഷകമായ പാദരക്ഷാ നയങ്ങള്‍ നൈക്കി, അഡിഡാസ്, പ്യൂമ, റീബോക്ക് തുടങ്ങിയ വന്‍കിട കമ്പനികളെ പ്രലോഭിപ്പിക്കുന്നു.
'ചൈന പ്ലസ് വണ്‍' നയത്തിന്റെ ഭാഗമായി അര ഡസന്‍ കമ്പനികളെങ്കിലും കയറ്റുമതി ലക്ഷ്യമിട്ട് തമിഴ്നാട്ടില്‍ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉദാഹരണത്തിന്, തായ്‌വാനിലെ ഡീന്‍ ഷൂസ് 1,000 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. ഇതിലൂടെ ഏകേദശം
50,000
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തമിഴ്‌നാട് സര്‍ക്കാരിന്റെ ക്രിയാത്മകമായ നയങ്ങള്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫൂട്ട്‌വെയര്‍ ഇന്‍ഡസ്ട്രീസ് ദേശീയ പ്രസിഡന്റ് വി. നൗഷൗദ് പറയുന്നു. 2030 ഓടെ ഇന്ത്യന്‍ പാദരക്ഷാ വിപണി ഇപ്പോഴത്തെ 26 ബില്യണ്‍ ഡോളറില്‍ നിന്ന് 90 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. സ്‌ഫോടനാത്മകമായ വളര്‍ച്ചയ്ക്കാണ് പാദരക്ഷാ വ്യവസായം ഒരുങ്ങുന്നത്.

(Originally published in Dhanam Magazine 15 December 2024 issue.)

Related Articles
Next Story
Videos
Share it